നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് നേട്ടം
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫിന് പ്രകടമായ േമൽകൈ. നിയമസഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനൽ എന്ന നിലയിൽ നോക്കുേമ്പാൾ എൽ.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ച ആധിപത്യത്തിൽ വലിയ മാറ്റമില്ല എന്നാണ് വോട്ടിങ് പാറ്റേൺ വ്യക്തമാക്കുന്നത്. ജില്ല പഞ്ചായത്തിലാണ് രാഷ്ട്രീയ വോട്ടുകൾ കൂടുതലായി വരുന്നത് എന്നതിനാൽ ഇൗ നിലക്ക് കോർപറേഷൻ, നഗരസഭകൾ ഒഴികെയുള്ള ഭാഗങ്ങൾ പരിശോധിക്കുേമ്പാഴും ഇടതിനാണ് മേൽകൈ.
കുറ്റ്യാടി നിയോജക മണ്ഡലം:
യു.ഡി.എഫ് കഴിഞ്ഞ തവണ ജയിച്ച നിയോജക മണ്ഡലമാണ് കുറ്റ്യാടി. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. കുറ്റ്യാടി, മണിയൂർ, വില്യാപ്പള്ളി, പുറമേരി, കുന്നുമ്മൽ പഞ്ചായത്തുകൾ എൽ.ഡി.എഫ് നേടിയപ്പോൾ വേളവും തിരുവള്ളൂരും ആയഞ്ചേരിയുമാണ് യു.ഡി.എഫിനൊപ്പമുള്ളത്.
കുന്ദമംഗലം: എൽ.ഡി.എഫ് പക്ഷത്തുള്ള കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഇടതിന് മേൽകൈയുണ്ട്. ഒളവണ്ണ, പെരുമണ്ണ, ചാത്തമംഗലം എന്നിവിടങ്ങളിൽ എൽ.ഡി.എഫിനാണ് ഭരണം. മാവൂർ, പെരുവയൽ എന്നിവിടങ്ങളിൽ യു.ഡി.എഫിനാണ് നേട്ടം. കുന്ദമംഗലത്ത് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും വോട്ടിങ്ങിൽ എൽ.ഡി.എഫിന് മേൽകൈയുണ്ട്.
നാദാപുരം നിയോജക മണ്ഡലം:
എൽ.ഡി.എഫ് കഴിഞ്ഞ തവണ ജയിച്ച നാദാപുരം നിേയാജക മണ്ഡലത്തിലെ തദ്ദേശ വോെട്ടടുപ്പിൽ ഇരുമുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും നേരിയ മേൽകൈ യു.ഡി.എഫിനുണ്ട്. നരിപ്പറ്റ, വളയം, എടച്ചേരി എന്നിവിടങ്ങളിൽ എൽ.ഡി.എഫും നാദാപുരം, തൂണേരി, ചെക്യാട്, വാണിമേൽ എന്നിവിടങ്ങളിൽ യു.ഡി.എഫും ഭരണം നിലനിർത്തി. എടച്ചേരിയിൽ രണ്ടു വാർഡും തൂണേരിയിൽ ഒരു വാർഡും യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ നാദാപുരത്ത് ചില വാർഡുകളിൽ തിരിച്ചടിയുണ്ടായി. ചുരുക്കത്തിൽ, ബാലാബലത്തിലാണ് നാദാപുരം നിയോജക മണ്ഡലം.
കൊടുവള്ളി: എൽ.ഡി.എഫ് ജയിച്ച കൊടുവള്ളി മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് ഭൂരിപക്ഷം. െകാടുവള്ളി നഗരസഭക്കൊപ്പം പഞ്ചായത്തുകളായ കിഴക്കോത്ത്, നരിക്കുനി, ഒാമശ്ശേരി, മടവൂർ, താമരശ്ശേരി, കട്ടിപ്പാറ തുടങ്ങി മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് മികച്ച വിജയം നേടി. നഗരസഭയിൽ തന്നെ ഇത്തവണ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്.
എലത്തൂർ: എൽ.ഡി.എഫിെൻറ ഉറച്ച മണ്ഡലമായ എലത്തൂരിൽ ഇടതുമുന്നണിക്ക് ഇളക്കമില്ല. പരിധിയിൽ വരുന്ന കക്കോടി, കാക്കൂർ, കുരുവട്ടൂർ, നന്മണ്ട എന്നീ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനാണ് ഭരണം. ചേളന്നൂരിൽ മാത്രമാണ് യു.ഡി.എഫ് അധികാരംപിടിച്ചത്. മണ്ഡലത്തിെൻറ കോഴിക്കോട് കോർപറേഷൻ പരിധിയിൽ വരുന്ന ഡിവിഷനുകളിൽ ഭൂരിഭാഗത്തിലും എൽ.ഡി.എഫിനാണ് മേൽകൈ.
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം പരിധിയിലെ 11ൽ പത്ത് പഞ്ചായത്തുകളും എൽ.ഡി.എഫ് നേടി. തുറയൂർ, അരിക്കുളം, മേപ്പയൂർ, ചക്കിട്ടപാറ, പേരാമ്പ്ര, കൂത്താളി, നൊച്ചാട്, ചങ്ങരോത്ത്, കായണ്ണ, കീഴരിയൂർ എന്നിവിടങ്ങളിലാണ് എൽ.ഡി.എഫ് വിജയിച്ചത്. അതേസമയം ചെറുവണ്ണൂർ പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ എൽ.ഡി.എഫിനാണ് വോട്ടിങ് പാറ്റേണിൽ നേട്ടം. െകായിലാണ്ടി നഗരസഭ എൽ.ഡി.എഫും പയ്യോളി നഗരസഭ യു.ഡി.എഫും നേടിയപ്പോൾ ഇൗ മേഖലയിലെ ചേമഞ്ചേരി, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫിനാണ് ഭരണം. കഴിഞ്ഞ തവണ സമനിലയിൽ വന്ന ചേമഞ്ചേരി ഇത്തവണ എൽ.ഡി.എഫ് നേടി.
ബേപ്പൂർ: ബേപ്പൂർ നിയോജക മണ്ഡലം പരിധിയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് എൽ.ഡി.എഫ് ഉണ്ടാക്കിയത്. കോഴിക്കോട് കോർപറേഷെൻറ ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം എന്നീ ഡിവിഷനുകളുൾക്കൊള്ളുന്നതാണ് ബേപ്പൂർ മണ്ഡലം. ഇൗ ഡിവിഷനെല്ലാം എൽ.ഡി.എഫ് നേടി. േബപ്പൂർ പോർട്ട്, േബപ്പൂർ, മാറാട് എന്നിവ ബി.ജെ.പിയിൽ നിന്നാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.
തിരുവമ്പാടി: എൽ.ഡി.എഫ് ജയിച്ച തിരുവമ്പാടിയിൽ തദ്ദേശ െതരെഞ്ഞടുപ്പിൽ യു.ഡി.എഫിനാണ് മേൽകൈ. മുക്കം നഗരസഭയിൽ ഇരുമുന്നണികൾക്കും വോട്ടിങ് നില ഏതാണ്ട് സമാനമാെണങ്കിലും കൊടിയത്തൂർ, കാരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി എന്നിവ യു.ഡി.എഫ് പിടിച്ചെടുത്തു.കോടഞ്ചേരി യു.ഡി.എഫ് നിലനിർത്തുകയും കൂടരഞ്ഞി പിടിച്ചെടുക്കുകയും ചെയ്തു.
ബാലുശ്ശേരി: ബാലുശ്ശേരി നിയമസഭാമണ്ഡലം എൽ.ഡി.എഫിെൻറ െകെയിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി, പനങ്ങാട്, നടുവണ്ണൂർ, കോട്ടൂർ, ഉള്ള്യേരി എന്നിവിടങ്ങളിൽ എൽ.ഡി.എഫിനാണ് ഭരണം. ഉണ്ണികുളത്ത് സമനിലയും കൂരാച്ചുണ്ടിൽ യു.ഡി.എഫുമാണ്.
വടകര: എൽ.ഡി.എഫ് പക്ഷത്തുള്ള വടകരയിൽ ഇരുമുന്നണികളും ബലാബലമാണ്. വടകര നഗരസഭയും ചോറോട് പഞ്ചായത്തും എൽ.ഡി.എഫ് നേടിയെങ്കിലും ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നിവിടങ്ങളിൽ ജനകീയ മുന്നണി രൂപവത്കരിച്ചത് യു.ഡി.എഫിന് വലിയ നേട്ടമായി.എൽ.ജെ.ഡി ഉൾപ്പെടെ തിരിച്ചെത്തിയിട്ടും എൽ.ഡിഎഫിന് വലിയ മുന്നേറ്റമുണ്ടാക്കാനായില്ല.
കോഴിക്കോട് സൗത്ത്: യു.ഡി.എഫ് പക്ഷത്തുള്ള കോഴിക്കോട് സൗത്ത് മണ്ഡലത്തിലും ഇടതിനു നേട്ടമാണ്.മുസ്ലിം ലീഗിെൻറ പരമ്പരാഗത മണ്ഡലങ്ങളിൽ പലയിടത്തും വോട്ടുവിഹിതം കുറഞ്ഞിട്ടുണ്ട്. മുഖദാർ, ചക്കുംകടവ്, പയ്യാനക്കൽ, കപ്പക്കൽ വാർഡുകളിലാണ് എൽ.ഡി.എഫ് നേട്ടമുണ്ടാക്കിയത്.
കോഴിക്കോട് നോർത്ത്: കോർപറേഷനിൽ എൽ.ഡി.എഫിനുള്ള മേൽകൈയിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിലും ഇടതിന് മുന്നേറ്റമാണ്.എന്നാൽ, പതിവിൽനിന്ന് വിഭിന്നമായി ഇൗ മണ്ഡലത്തിൽ ബി.ജെ.പിയുടെ വോട്ടിങ് ശതമാനത്തിൽ വലിയ ഉയർച്ചയുണ്ട്.
എൽ.ഡി.എഫിന് 42 ഗ്രാമ പഞ്ചായത്തുകൾ; യു.ഡി.എഫിന് 25
എൽ.ഡി.എഫ്: 42
അരിക്കുളം, ബാലുശ്ശേരി, ചക്കിട്ടപാറ, ചങ്ങരോത്ത്, ചാത്തമംഗലം, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ചെറുവണ്ണൂർ, ചോറോട്, എടച്ചേരി, കടലുണ്ടി, കക്കോടി, കാക്കൂർ, കാവിലുംപാറ, കായണ്ണ, കീഴരിയൂർ, കൂടരഞ്ഞി, കൂത്താളി, കോട്ടുർ, കുന്നുമ്മൽ, കുരുവട്ടുർ, കുറ്റ്യാടി, മണിയൂർ, മരുതോങ്കര, മേപ്പയൂർ, മൂടാടി ,നടുവണ്ണൂർ, നന്മണ്ട, നരിപ്പറ്റ, നൊച്ചാട്, ഒളവണ്ണ, ഒഞ്ചിയം, പനങ്ങാട്, പേരാമ്പ്ര, പെരുമണ്ണ, പുറമേരി, തലക്കുളത്തൂർ, തിക്കോടി, തുറയൂർ, ഉള്ളിയേരി, വളയം,വില്യാപ്പള്ളി.
യു.ഡി.എഫ്: 25
അത്തോളി, ആയഞ്ചേരി, അഴിയൂർ, ചെക്യാട്, ഏറാമല, ചേളന്നൂർ, കാരശ്ശേരി, കട്ടിപ്പാറ, കിഴക്കോത്ത്, കോടഞ്ചേരി, െകാടിയത്തൂർ, കൂരാച്ചുണ്ട്, മടവൂർ, മാവൂർ, നാദാപുരം, നരിക്കുനി, ഓമശ്ശേരി, പെരുവയൽ, പുതുപ്പാടി, താമരശ്ശേരി, തിരുവള്ളുർ, തിരുവമ്പാടി, തൂണേരി, വാണിമേൽ, വേളം.
കേവല ഭൂരിപക്ഷമില്ലാത്തത്: 3 കുന്ദമംഗലം, കായക്കൊടി, ഉണ്ണികുളം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.