Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംശയമൊന്നും...

സംശയമൊന്നും ബാക്കിയാക്കേണ്ട, എജുകഫേയിലേക്കിങ്ങ് പോരി

text_fields
bookmark_border
സംശയമൊന്നും ബാക്കിയാക്കേണ്ട,  എജുകഫേയിലേക്കിങ്ങ് പോരി
cancel

കോ​ഴി​ക്കോ​ട്: തു​ട​ർ​പ​ഠ​ന​വും ക​രി​യ​റും സം​ബ​ന്ധി​ച്ച വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും എ​ല്ലാ സം​ശ​യ​ങ്ങ​ള്‍ക്കും മ​റു​പ​ടി​യു​മാ​യി മാ​ധ്യ​മം എ​ജു​ക​ഫേ 8,9 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് സ​രോ​വ​ര​ത്തി​ന​ടു​ത്തു​ള്ള കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ല്‍ ന​ട​ക്കും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ജു-​ക​രി​യ​ർ മേ​ള​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. മേ​ള ഉ​ച്ച​ക്ക് മൂ​ന്നി​ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ.​ഐ യു​ഗ​ത്തി​ല്‍ പു​ത്ത​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ക​രി​യ​ര്‍ സാ​ധ്യ​ത​ക​ളും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 9.30ന് ​ന​ട​ക്കും. വി​ദ്യാ​ഭ്യാ​സ ക​രി​യ​ര്‍ സം​ബ​ന്ധ​മാ​യ എ​ല്ലാ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും തീ​ർ​ത്ത് മ​ട​ങ്ങാ​മെ​ന്ന​താ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യു​ടെ പ്ര​ത്യേ​ക​ത.

പു​തു​ത​ല​മു​റ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​കാം​ക്ഷ​യോ​ടെ പ​ര​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ.​ഐ (ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ്) സം​ബ​ന്ധ​മാ​യ വി​ഷ​യ​ത്തി​ല്‍ സം​ശ​യ​ങ്ങ​ള്‍ക്കു​ള്ള മ​റു​പ​ടി​യു​മാ​യി എ.​ഐ ഫോ​ര്‍ എ​വ​രി വ​ണ്‍ എ​ന്ന സെ​ഷ​നി​ല്‍ നി​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​ന്‍ യൂ​ണീ​ക്ക് വേ​ള്‍ഡ് റോ​ബോ​ട്ടി​ക്‌​സ് ഹെ​ഡ് ഓ​ഫ് അ​ക്കാ​ദ​മി​ക് ഇ​ന്നൊ​വേ​ഷ​ന്‍സ് അ​ഖി​ല ആ​ര്‍. ഗോ​മ​സ് എ​ത്തും.

വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​വ​രു​മാ​യി സം​വ​ദി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന ടോ​പ്പേ​ഴ്‌​സ് ടോ​ക്കി​ല്‍ നി​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​നെ​ത്തു​ക മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​റും സൈ​ലം പി.​എ​സ്.​സി പ​രി​ശീ​ല​ന വി​ഭാ​ഗം മേ​ധാ​വി​യു​മാ​യ മ​ന്‍സൂ​ര്‍ അ​ലി കാ​പ്പു​ങ്ങ​ലാ​ണ്.

സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളൊ​രു​ക്കു​ക, കൗ​മാ​ര​ത്തെ മ​ന​സ്സി​ലാ​ക്കു​ക എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​വ​താ​ര​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ അ​ശ്വ​തി ശ്രീ​കാ​ന്ത്, വി​ജ​യ​ഗാ​ഥ​യു​ടെ ക​ഥ​ക​ളു​മാ​യി സൈ​ലം ഡ​യ​റ​ക്ട​ര്‍ ലി​ജീ​ഷ്‌​കു​മാ​ര്‍, ഹീ​ലി​ങ് ബോ​ഡീ​സ്, ട്രാ​ന്‍സ്ഫോ​മി​ങ് സൊ​സൈ​റ്റീ​സ് എ​ന്ന് വി​ഷ​യ​ത്തി​ല്‍ സം​സാ​രി​ക്കാ​ന്‍ ഡ​ബ്ല്യു.​എ​ച്ച്.​ഒ​യു​ടെ ഇ​ന്ത്യ​യി​ലെ സ​ര്‍വ​ലൈ​ന്‍സ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ഷിം​ന അ​സീ​സ്, പ​ഠ​ന​ത്തി​ല്‍ കു​ടും​ബ​ത്തി​ന്റെ പ​ങ്ക് ച​ര്‍ച്ച ചെ​യ്യാ​ന്‍ ഡി​ജി​റ്റ​ര്‍ ക്രി​യേ​റ്റ​റാ​യ ടി. ​മു​ജീ​ബ്, പൊ​ലീ​സി​ലെ സ​ര്‍വി​സി​ലെ ത്ര​സി​പ്പി​ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​യി ക​ണ്ണൂ​ര്‍ ഡി.​ഐ.​ജി സ​തീ​ഷ് ച​ന്ദ്ര ഐ.​പി.​എ​സ്, ഭാ​വി​യു​ടെ സൈ​ബ​ര്‍ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി ജി​യാ​സ് ജ​മാ​ല്‍, അ​ഭി​രു​ചി​യെ എ​ങ്ങി​നെ അ​വ​സ​ര​മാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഡോ. ​എ​സ്. അ​ന​ന്ദു, ചി​ത്ര​ങ്ങ​ളു​ടെ പി​ന്നാ​മ്പു​റ ക​ഥ​ക​ളു​മാ​യി ബി.​ബി.​സി അ​വാ​ര്‍ഡ് ജേ​താ​വ് വി.​എം. സാ​ദി​ഖ് അ​ലി. എ.​സി.​സി മെം​ബ​ര്‍ മി​ഷ്ഹ​ല്‍ ഹം​സ, നാ​ളെ​യി​ലെ ക​രി​യ​ര്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഡോ. ​ജാ​ഫ​ര്‍ അ​ലി, അ​വ​താ​ര​ക​നും ഇ​ന്‍ഫു​വ​ന്‍സ​റു​മാ​യ ര​ജ​നീ​ഷ് തു​ട​ങ്ങി​യ​വ​രും വി​ദ്യാ​ര്‍ഥി​ക​ളു​മാ​യി സം​വ​ദി​ക്കും.എ​ജു​ക​ഫെ​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ജ​യ​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും എ​ജു​ക​ഫേ​യി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

വി​ദ്യാ​ര്‍ഥി​ക​ളു​ടെ മാ​ന​സി​ക ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ​ഠ​ന​സം​ബ​ന്ധ​മാ​യ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും പ്ര​ത്യേ​ക സൈ​ക്കോ​ള​ജി കൗ​ണ്‍സ​ലി​ങ് സെ​ഷ​നു​ക​ളും പ്ര​ത്യേ​ക സ്റ്റാ​ളു​ക​ളും എ​ജു​ക​ഫേ​യി​ലു​ണ്ടാ​കും. കൂ​ടാ​തെ സി.​വി ത​യാ​റാ​ക്ക​ല്‍, അ​ഭി​മു​ഖ പ​രീ​ക്ഷ​യെ നേ​രി​ട​ല്‍ തു​ട​ങ്ങി​യ​വ​ക്കും പ്ര​ത്യേ​ക സെ​ഷ​നു​ക​ളും വ​ര്‍ക് ഷോ​പ്പു​ക​ളു​മു​ണ്ടാ​കും.

സി​വി​ല്‍ സ​ര്‍വി​സ്, മെ​ഡി​ക്ക​ല്‍, എ​ന്‍ജി​നീ​യ​റി​ങ്, കോ​മേ​ഴ്‌​സ്, മാ​നേ​ജ്‌​മെ​ന്റ് പ​ഠ​നം, ഹ്യു​മാ​നി​റ്റീ​സ്, സൈ​ക്കോ​ള​ജി തു​ട​ങ്ങി നി​ര​വ​ധി കോ​ഴ്‌​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ഷ​നു​ക​ളും സ്റ്റാ​ളു​ക​ളും എ​ജു​ക​ഫേ​യു​ടെ ഭാ​ഗ​മാ​വും. കൂ​ടാ​തെ, ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റു​ക​ള്‍, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍, എ​ജു​ടെ​യി​ന്‍മെ​ന്റ് ആ​ക്ടി​വി​റ്റി​ക​ള്‍ ര​ക്ഷി​താ​ക്ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കു​മാ​യി പ്ര​ത്യേ​കം സെ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​യും എ​ജു​ക​ഫേ​യി​ലു​ണ്ടാ​കും.

ന​ല്‍കി​യി​രി​ക്കു​ന്ന ക്യു ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്‌​തോ www.myeducafe.com എ​ന്ന ലി​ങ്ക് വ​ഴി​യോ എ​ജു​ക​ഫേ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ക്ക് 96450 05115 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. സ്റ്റാ​ള്‍ ബു​ക്കി​ങ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ക്ക് 9645009444 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

എ​ജു​ക​ഫേ വേ​ദി​യി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം

കോ​ഴി​ക്കോ​ട്: ഏ​പ്രി​ൽ 8, 9 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് സ​രോ​വ​രം ബ​യോ പാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ​യും ഗ​ൾ​ഫ് നാ​ടു​ക​ളി​ലെ​യും ഏ​റ്റ​വും വ​ലി​യ എ​ജു​ക്കേ​ഷ​ൻ ഫെ​യ​ർ ആ​യ ‘മാ​ധ്യ​മം’ എ​ജു​ക​ഫെ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കും. സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം സി​റ്റി ഒ​പ്റ്റി​ക്ക​ൽ​സി​ന് സ​മീ​പം എ​ത്ത​ണം. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കും. ഫോ​ൺ: 9446734681.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EducafeEdu NewsKozhikode News
News Summary - Leave no doubt, go to Educafe.
Next Story