പി.പി.ഇ കിറ്റിനും മാസ്ക്കിനും അമിതവില; അഞ്ചു സ്ഥാപനങ്ങൾക്കെതിരെ കേസ്
text_fieldsകോഴിക്കോട്: കോവിഡ് അവശ്യസാധനങ്ങൾ വിലകൂട്ടി വിൽക്കുന്നതിനെതിരെ പരിശോധനയുമായി ലീഗൽ മെട്രോളജി വിഭാഗം.
ശനിയാഴ്ച നടത്തിയ പരിശോധനയിൽ പൾസ് ഓക്സിമീറ്റർ പാക്കറ്റിൽ നിർമാതാവിെൻറ പേരില്ലാതെയും യഥാർഥ വില സ്റ്റിക്കർ ഉപയോഗിച്ച് മറച്ചും വിൽപനക്കായി പ്രദർശിപ്പിച്ച രണ്ടും പി.പി.ഇ കിറ്റ്, മാസ്ക് എന്നിവക്ക് അമിതവില ഈടാക്കിയ മൂന്നും ഉൾപ്പെടെ അഞ്ചു സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു.
പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് ജില്ല ഡെപ്യൂട്ടി കൺട്രോളർ വി.ആർ. സുധീർരാജ് അറിയിച്ചു. പരിശോധനക്കായി ഉേദ്യാഗസ്ഥരുടെ സ്ക്വാഡുകൾ രൂപവത്കരിച്ചിട്ടുണ്ട്.
അവശ്യസാധന വിലനിയന്ത്രണ നിയമപ്രകാരമാണ് ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കുക. സർക്കാർ നിശ്ചയിച്ചതിലും അമിതവില ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾക്ക് 9188525709, 8281698105 എന്നീ ഫോൺ നമ്പറുകളിലോ ലീഗൽ മെട്രോളജി വകുപ്പിെൻറ സുതാര്യം മൊബൈൽ ആപ്ലിക്കേഷനിലോ പരാതി അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.