ഇന്നുമുതൽ വായനയുടെ ഉത്സവകാലം
text_fieldsകോഴിക്കോട്: ഡിജിറ്റൽ കാലത്തും പുസ്തകങ്ങളോട് അഗാധമായ പ്രണയം കാക്കുന്നവർക്ക് വായനയുടെ വിശാലതയുമായി ജില്ല ലൈബ്രറി കൗൺസിൽ ഒരുക്കുന്ന 19ാമത് പുസ്തകമേളക്ക് ചൊവ്വാഴ്ച കോർപറേഷൻ സ്റ്റേഡിയം പരിസരത്ത് തുടക്കമാവും. കേരളത്തിലെ വൻകിടക്കാർ മുതൽ ചെറുകിടക്കാർ വരെയുള്ള പ്രസാധകരുടെ പുസ്തകങ്ങൾ നാലു നാൾ നീളുന്ന പുസ്തകമേളയിൽ ലഭിക്കും.
ലൈബ്രറികൾക്കും വായനപ്രേമികൾക്കും ആകർഷകമായ വിലക്കുറവിൽ പുസ്തകങ്ങൾ വാങ്ങാനുള്ള അവസരമാണ് മേളയൊരുക്കുന്നത്. അന്തരിച്ച നടൻ മാമുക്കോയയുടെ പേരിലാണ് ഉത്സവനഗരി തയാറാക്കിയിരിക്കുന്നത്. രാവിലെ 11ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും.
ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ. ദിനേശൻ അധ്യക്ഷത വഹിക്കും. ആദ്യ ദിവസം വൈകീട്ട് നാലിന് മാമുക്കോയ അനുസ്മരണം വി.ആർ. സുധീഷ് നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കവിയരങ്ങ്, വിജയോത്സവം, ചരിത്ര സെമിനാർ, ഗസൽ സായാഹ്നം എന്നിവയും അരങ്ങേറും. ഒട്ടേറെ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. 26ന് രാവിലെ 11ന് സമാപന സമ്മേളനം നടക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.