Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഗരസഭയിൽ സ്വകാര്യ...

നഗരസഭയിൽ സ്വകാര്യ കളിസ്ഥലങ്ങൾക്ക്​ ലൈസൻസ്​ വരും

text_fields
bookmark_border
നഗരസഭയിൽ സ്വകാര്യ കളിസ്ഥലങ്ങൾക്ക്​ ലൈസൻസ്​ വരും
cancel

കോഴിക്കോട്: സ്വകാര്യ മേഖലയിൽ നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ കളിസ്ഥലങ്ങൾക്കും ലൈസൻസ് കൊണ്ട​ുവരാൻ നടപടിയായി. നിയന്ത്രണങ്ങളും സുരക്ഷ ക്രമീകരണങ്ങളും ഉറപ്പുവരുത്തുന്നതിനൊപ്പം നഗരസഭക്ക്​ വരുമാനമുണ്ടാക്കലും ലക്ഷ്യമാണ്​. ഇതിനായി തയാറാക്കിയ നിയമാവലി നഗരസഭ അംഗീകരിച്ച്​ സർക്കാർ അനുമതിക്കായി സമർപ്പിച്ചുകഴിഞ്ഞു. ലൈസൻസില്ലെങ്കിൽ 10,000 രൂപ വരെ പിഴയീടാക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ്​ നിയമം. സംസ്ഥാനത്ത് ഇത്തരം നിയമം ഒരുക്കിയ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമാകും​ കോഴിക്കോട്​. അപേക്ഷ നൽകി ​രണ്ടാഴ്ചക്കകം ലൈസൻസ്​ കിട്ടുന്ന വിധമാണ്​ ചട്ടം. ഒരു കൊല്ലത്തേക്കും അഞ്ച​ു കൊല്ലത്തേക്കും ലൈസൻസ്​ കിട്ടും.

നിബന്ധന ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കി കോർപറേഷന്​ പ്രവർത്തനം തടയാനാവും. പൊതുകാര്യങ്ങൾക്ക്​ ആവശ്യമെങ്കിൽ മൈതാനം കോർപറേഷന് സൗജന്യമായി തൽക്കാലത്തേക്ക്​ വിട്ടുകൊടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്​. ​ഗ്രൗണ്ടി​െൻറ പ്രവർത്തനസമയം നിജപ്പെടുത്തും. കാണികൾ 50 പേരിൽ കൂടുതൽ ഉണ്ടെങ്കിൽ പ്രാഥമിക ആവശ്യങ്ങൾക്കുള്ള​ സൗകര്യങ്ങൾ നിർബന്ധമാക്കും. തണ്ണീർത്തട സംരക്ഷണ നിയമ പരിധിയിൽ വരുന്ന സ്ഥലമാണെങ്കിൽ പ്രത്യേക അനുമതി, സ്ഥിരം നിർമാണമെങ്കിൽ മാസ്​റ്റർപ്ലാൻ, മാലിന്യ സംസ്‌കരണം എന്നിവ നിർബന്ധമാണ്​. സർക്കാർ, വിദ്യാലയം, ആശുപത്രികൾ, റെസിഡൻറ്​സ്, എൻ.ജി.ഒ എന്നിവയുടെ കളിസ്ഥലങ്ങൾ നിയമപരിധിയിൽ വരില്ലെങ്കിലും ഫീസ്​ വാങ്ങുന്നവയെങ്കിൽ ലൈസൻസ് വേണ്ടിവരും​.

ലൈസൻസ്​ ഫീസ്​ 100 ചതുരശ്ര മീറ്റർ വരെ 1000 രൂപയും 200 ച.മീറ്റർ വരെ 2000 രൂപയും 300 ച.മീ. വരെ 3000 രൂപയും 500 ച.മീ. വരെ 5000 രൂപയുമാണ്​ നിശ്ചയിച്ചതെങ്കിലും ഇത്​ മാറ്റത്തിന്​ വിധേയമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode corporationprivate play groundsplay ground licence
Next Story