ലൈറ്റ് മെട്രോ: യാത്രക്കാരുടെ എണ്ണക്കുറവ് കോഴിക്കോടിന് ഭീഷണി
text_fieldsകോഴിക്കോട്: തിരുവനന്തപുരത്തിനൊപ്പം കോഴിക്കോട്ടും വീണ്ടും ജീവൻെവക്കുന്ന ലൈറ്റ്മെട്രോ പദ്ധതിയുടെ പുതുക്കിയ വിശദ പദ്ധതി രേഖക്ക് (ഡി.പി.ആർ) അംഗീകാരമാകുന്നത് നീണ്ട മൂന്നുവർഷത്തിന് ശേഷം. ഏറ്റവും കൂടുതൽ തിരക്കുള്ള മണിക്കൂറിൽ ലൈറ്റ് മെട്രോയിലെ യാത്രക്കാരുടെ എണ്ണം കുറവാണെന്നത് കോഴിക്കോടിന് തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. പുതുക്കിയ ഡി.പി.ആർ പ്രകാരം 6000 യാത്രക്കാരാണ് കോഴിക്കോട്ടെ പീക്ക് അവർ പീക്ക് ഡയറക്ഷൻ ട്രാഫിക്. എന്നാൽ, തിരുവനന്തപുരത്ത് ഇത് 10,000 യാത്രക്കാരാണ്. ഡി.പി.ആർ പരിഗണിക്കുേമ്പാൾ കേന്ദ്രസർക്കാർ ഈ കണക്കും പരിശോധിക്കും. ലാഭകരമല്ലെന്ന കാരണത്താൽ അനുമതി നിഷേധിക്കുമോയെന്നാണ് സംസ്ഥാനത്തിെൻറ ആശങ്ക. വരും വർഷങ്ങളിൽ ആളുകളുടെ എണ്ണണം കൂടുമെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്താനാണ് ഡി.എം.ആർ.സി ഉദ്ദേശിക്കുന്നത്.
ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്ന കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ടി.എൽ) ഡയറക്ടർ ബോർഡാണ് ഡി.പി.ആറിന് 35 മാസങ്ങൾക്ക് ശേഷം പച്ചക്കൊടി കാട്ടിയത്. കഴിഞ്ഞ മാസം 19ന് വിഡിയോ കോൺഫറൻസിലൂടെയാണ് െക.ആർ.ടി.എൽ ഡയറക്ടർ ബോർഡ് യോഗം ചേർന്നത്. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡി.എം.ആർ.സി) 2017 ഡിസംബറിലാണ് ഡി.പി.ആർ സമർപ്പിച്ചത്. അതിനു മുമ്പ് 2015ലും ഡി.പി.ആർ നൽകിയിരുന്നു. കേന്ദ്രസർക്കാറിെൻറ മെട്രോനയത്തിലുള്ള മാറ്റത്തിനനുസരിച്ചാണ് 2017ൽ പദ്ധതിരേഖ സമർപ്പിച്ചത്. പദ്ധതി എത്രത്തോളം ലാഭകരമാകുമെന്നതിനെക്കുറിച്ച് ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പഠനം നടത്തിയിരുന്നു. പഠനറിപ്പോർട്ട് വൈകിയതാണ് ഡി.പി.ആർ വൈകാൻ കാരണം. സംസ്ഥാന സർക്കാറിെൻറ ഭരണാനുമതി കിട്ടിയ ശേഷം കേന്ദ്രസർക്കാറിെൻറ അംഗീകാരം കൂടി ലഭിച്ചാൽ പദ്ധതി തുടങ്ങാം.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന മന്ത്രിസഭ പുതുക്കിയ ഡി.പി.ആറിനെക്കുറിച്ച് ചർച്ചചെയ്യും. ആട്ടോമാറ്റിക് ടിക്കറ്റ് കലക്ഷനും ലൈറ്റ് മെട്രോ സ്റ്റേഷനുകളിലെ ലിഫ്റ്റിെൻറയും എസ്കലേറ്ററുകളുടെയും പ്രവർത്തനവും പൊതു സ്വകാര്യ പങ്കാളിത്തത്തിലാകും. മെട്രോയോട് ചേർന്ന് വാണിജ്യകേന്ദ്രങ്ങളും സ്ഥാപിക്കും. കരിപ്പൂർ വിമാനത്താവളം മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് വരെയാണ് ലൈറ്റ്മെേട്രാ തുടക്കത്തിൽ വിഭാവനം ചെയ്തത്.
ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജിൽനിന്ന് മീഞ്ചന്ത വരെയും രണ്ടാം ഘട്ടത്തിൽ രാമനാട്ടുകര വരെയും അവസാനം കരിപ്പൂരിലും അവസാനിപ്പിക്കുന്ന രീതിയിൽ നിർമാണം തുടരാനാണ് പദ്ധതി. ഡിപ്പോക്ക് വേണ്ടി മെഡിക്കൽ കോളജിനടുത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെ 13.3 കിലോമീറ്ററാണ് ആദ്യഘട്ടത്തിലുള്ളത്. ഭൂമി ഏറ്റെടുക്കലടക്കമുള്ള കടമ്പകൾ ഇനി നടപ്പാക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.