Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലോൺ ആപ് തട്ടിപ്പ്:...

ലോൺ ആപ് തട്ടിപ്പ്: യുവാവ് പിടിയിൽ

text_fields
bookmark_border
Loan App Scam: Man Arrested
cancel
camera_alt

ശ്രീ​കാ​ന്ത്

പ​യ്യോ​ളി: വ്യാ​ജ ലോ​ൺ ആ​പ് ത​ട്ടി​പ്പി​ൽ യു​വാ​വി​ന് പ​ണം ന​ഷ്ട​മാ​യി. സം​ഭ​വ​ത്തി​ൽ പ​യ്യോ​ളി ക​റു​വ​ക്ക​ണ്ടി മീ​ത്ത​ൽ ശ്രീ​കാ​ന്തി​നെ (38) പ​യ്യോ​ളി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എ.​എ​സ്.​പി. അം​ഗി​ത് സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പ​യ്യോ​ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ​യ്യോ​ളി സ്വ​ദേ​ശി​യാ​യ സാ​യൂ​ജി​നാ​ണ് വ്യാ​ജ ലോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വാ​യ്പ​ക്ക് അ​പേ​ക്ഷി​ച്ച​പ്പോ​ൾ പ​ണം ന​ഷ്ട​മാ​യ​ത്. 50000 രൂ​പ വാ​യ്പ​ക്ക് അ​പേ​ക്ഷി​ച്ച സാ​യൂ​ജി​ന് ഒ​ടു​വി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി 82240 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

സാ​യൂ​ജി​ന് വാ​യ്പ അ​നു​വ​ദി​ക്കാ​നാ​യി സി​ബി​ൽ സ്കോ​ർ മെ​ച്ച​പ്പെ​ടു​ത്താ​നും ബി​സി​ന​സ് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നു​മാ​യി വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി 82240 രൂ​പ ശ്രീ​കാ​ന്തി​ന് കൈ​മാ​റി​യ​താ​യാ​ണ് പ​രാ​തി. പ്ര​തി​യു​ടെ അ​ക്കൗ​ണ്ടി​ൽ സാ​യൂ​ജി​ന്റെ തു​ക കൂ​ടാ​തെ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വ​ന്ന​താ​യും ക​മീ​ഷ​ൻ ക​ഴി​ച്ചു​ള്ള ബാ​ക്കി​തു​ക പ്ര​തി മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റി​യ​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ​ക്ക് അ​ക്കൗ​ണ്ട് എ​ടു​ത്തു​കൊ​ടു​ത്ത് സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി​പേ​ർ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നും സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പ​യ്യോ​ളി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestLoan App ScamKozhikode News
News Summary - Loan App Scam: Man Arrested
Next Story