തദ്ദേശ തെരഞ്ഞെടുപ്പ്: 'മോക്ക് പോൾ' നടത്തി
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിെൻറ ഭാഗമായി സിംഗിൾ പോസ്റ്റ് മെഷീൻ മോക്ക് പോൾ നടത്തി. പുതിയറയിലെ പഴയ താലൂക്ക് ഓഫിസിന് സമീപത്ത് പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തിലാണ് കോർപറേഷൻ, മുനിസിപ്പാലിറ്റി ബൂത്തുകളിലേക്ക് ആവശ്യമായ സിംഗിൾ പോസ്റ്റ് മെഷീനുകളുടെ മോക്ക് പോൾ നടത്തിയത്.
ആകെയുള്ള ആയിരം കണ്ട്രോള്, ബാലറ്റ് യൂനിറ്റുകളുടെ രണ്ടു ശതമാനം യന്ത്രങ്ങളിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ സംഘടിപ്പിച്ചത്. ഇതോടുകൂടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ യന്ത്രങ്ങളുടെയും ആദ്യഘട്ട പരിശോധന പൂർത്തിയായി.
വോട്ട് ചെയ്യുന്ന യന്ത്രങ്ങൾ പരിശോധിച്ച്, തെരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ പറ്റുന്നവയാണെന്ന് ഉറപ്പു വരുത്തുന്നതിനായാണ് മോക്ക് പോൾ നടത്തിയത്. പരിശോധന നടത്തിയ യന്ത്രങ്ങൾ കമീഷൻ നിർദേശിക്കുന്ന ദിവസം വരണാധികാരിക്ക് വിതരണം ചെയ്യും. വോട്ടുചെയ്യുന്ന എണ്ണവും ഏത് ചിഹ്നത്തിലാണ് പതിഞ്ഞത് എന്നതുമടക്കമുള്ളതിെൻറ പ്രിെൻറടുത്ത് യന്ത്രത്തില്‍ പതിഞ്ഞതും പരിശോധിച്ച് തുല്യമാണെന്ന് ഉറപ്പുവരുത്തി. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്‍ കുമാർ മേല്‍നോട്ടം വഹിച്ചു.
ആദ്യ ദിവസം ആരും വന്നില്ല
കോഴിക്കോട്: നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള ആദ്യ ദിവസം കോർപറേഷനിൽ ആരും പത്രിക നൽകിയില്ല. എൽ.ഡി.എഫ് -യു.ഡി.എഫ് മുന്നണികൾ ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. ബി.ജെ.പിയിൽ ഭാഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും അവരും പത്രിക നൽകിയില്ല. 19 വരെയാണ് സമർപ്പിക്കാനുള്ള സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.