ഡ്രൈവർ പുഴയിൽ ചാടി മരിച്ച സംഭവം; മൃതദേഹം കാണാനെത്തിയ കെ.എസ്.ആർ.ടി.സി ഉേദ്യാഗസ്ഥരെ നാട്ടുകാർ തടഞ്ഞു
text_fieldsകോഴിക്കോട്: പുഴയിൽ ചാടി മരിച്ച ഡ്രൈവറുടെ മൃതദേഹം കാണാനെത്തിയ കെ.എസ്.ആർ.ടി.സി അധികൃതരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞദിവസം പൂനൂർ പുഴയിൽ ചാടി ആത്മഹത്യ ചെയ്ത കുരുവട്ടൂർ പൊട്ടമുറി എടക്കാട്ടുതാഴം അനിൽകുമാറിന് അന്ത്യോപചാരമർപ്പിക്കാനെത്തിയ കെ.എസ്.ആർ.ടി.സി മേഖല ഓഫിസർ സിബി, ഡി.ടി.ഒ മനോജ്കുമാർ, ജനറൽ കൺേട്രാളിങ് ഇൻസ്പെക്ടർ കെ.ടി. മനോജ്, സ്േറ്റഷൻ മാസ്റ്റർ അഖിലേഷ്കുമാർ എന്നിവരെയാണ് നാട്ടുകാർ തടഞ്ഞത്. കെ.എസ്.ആർ.ടി.സി അധികൃതരുടെ പീഡനം മൂലമാണ് അനിൽ കുമാർ ആത്മഹത്യ ചെയ്തത് എന്ന് പരാതി ഉയർന്നിരുന്നു. ഇതിെൻറ പേരിലാണ് നാട്ടുകാർ അധികൃതരെ മൃതദേഹം കാണാൻ അനുവദിക്കില്ലെന്ന നിലപാടെടുത്തത്.
ആരോപണവിധേയരായ ഉദ്യോഗസ്ഥർ വേറെയാണെന്നു തൊഴിലാളി യൂനിയൻ നേതാക്കൾ പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിയശേഷമാണ് ഉദ്യോഗസ്ഥർക്ക് റീത്ത് സമർപ്പിക്കാനായത്. കെ.എസ്.ആർ.ടി.സിയുടെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ടാവുമെന്ന് അധികൃതർ ബന്ധുക്കളെ അറിയിച്ചു. മെഡി. കോളജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കുരുവട്ടൂരിലെ വീട്ടിലെത്തിച്ചത്. വൻ ജനാവലിയാണ് അനിൽകുമാറിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. വലിയ സൗഹൃദത്തിനുടമയായിരുന്നു കലാകാരൻ കൂടിയായ അനിൽകുമാർ. സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
എട്ടുമാസം മുമ്പാണ് കെ.എസ്.ആർ.ടി.സി ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. മേലുദ്യോഗസ്ഥനെതിരെ തൊഴിലാളികളുടെ വാട്സ്ആപ് ഗ്രൂപ്പിൽ രൂക്ഷമായ വിമർശനം നടത്തിയതിനെ തുടർന്നായിരുന്നു നടപടി. ഇദ്ദേഹത്തിെൻറ വോയ്സ് മെസേജ് ഗ്രൂപ്പിൽനിന്ന് ചില ജീവനക്കാർ ചോർത്തി മേലുദ്യോഗസ്ഥർക്കെത്തിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മുൻ ഡി.ടി.ഒയെ നേരിൽ കണ്ട് മാപ്പ് എഴുതിക്കൊടുത്തിട്ടും ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. എട്ടുമാസമായിട്ടും സസ്പെൻഷൻ പിൻവലിച്ചില്ല.
കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുന്ന അനിൽകുമാർ മനം തകർന്ന അവസ്ഥയിലായിരുന്നു. വലിയ സാമ്പത്തിക ബാധ്യതകളുമുണ്ട്. രണ്ടു മക്കളാണ്. അവർക്ക് കാര്യമായ ജോലിയില്ല. അനിൽകുമാറിെൻറ പിതാവും മറ്റു ബന്ധുക്കളുമെല്ലാം കെ.എസ്.ആർ.ടി.സിയിലായിരുന്നു. അനിൽകുമാറിന് നീതി കിട്ടണമെന്ന് സഹോദരൻ ഗോപാലൻകുട്ടി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് എതിരല്ല തങ്ങൾ. കെ.എസ്.ആർ.ടി.സി കുടുംബമാണ് തങ്ങളുടേത്. അനിൽ കുമാറിന് ഇനിയും നീതി നിഷേധിക്കപ്പെടരുത് എന്നാണ് ആവശ്യപ്പെടാനുള്ളതെന്നും റിട്ട. ഡ്രൈവർ കൂടിയായ ഗോപാലൻകുട്ടി പറഞ്ഞു. വൈകീട്ട് മൂന്നിന് മൃതദേഹം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.