Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 2:56 AM GMT Updated On
date_range 31 Oct 2020 2:56 AM GMTഇരു വൃക്കകളും തകരാറിലായ പഞ്ചായത്ത് മെംബറെ സഹായിക്കാൻ നാട്ടുകാർ രംഗത്ത്
text_fieldsbookmark_border
വേളം: ഇരു വൃക്കകളും തകരാറിലായ പഞ്ചായത്ത് മെംബർ ഒ.പി. രാഘവനെ സഹായിക്കാൻ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. ഡയാലിസിസിന് വിധേയനായ ഇദ്ദേഹം കടുത്ത പ്രമേഹ രോഗിയാണ്. കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു.
പഞ്ചായത്തിൽ നടക്കുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തിയാണ്. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല ചെയർമാനും കെ.പി. പവിത്രൻ ജനറൽ കൺവീനറുമായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് വേളം ശാഖയിൽ 401851010774 16 എന്ന നമ്പറിൽ ഒരു അക്കൗണ്ട് തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story