ലോക്ഡൗൺ വരുമാനത്തെ ബാധിച്ചതായി സർവേ; വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ഇഷ്ടമല്ല
text_fieldsകോഴിക്കോട്: കോർപറേഷൻ പരിധിയിൽ ലോക്ഡൗൺ ജനജീവിതത്തെ കാര്യമായി ബാധിച്ചതായി സർവേ. 78 ശതമാനം പേരുടെയും വരുമാനത്തെ ലോക്ഡൗൺ ബാധിച്ചതായി ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ കോമേഴ്സ് വിഭാഗം വിദ്യാർഥികൾ നടത്തിയ സർവേയിൽ പറയുന്നു.
സർവേയിൽ പങ്കെടുത്ത 167 വിദ്യാർഥികളിൽ 84 ശതമാനം പേരും ഓൺലൈൻ പഠനം ഇഷ്ടമല്ലെന്ന് മറുപടി നൽകി. 80 ശതമാനം പേർക്കും വീട്ടിലിരുന്ന് ജോലി ഇഷ്ടമല്ല.
ലോക്ഡൗണിന് ശേഷം രാവിലെ എഴുന്നേൽക്കുന്നതടക്കം ൈവകിയതായി സർവേയിൽ പങ്കെടുത്ത ചിലർ പറയുന്നു. നേരത്തേ ഏഴുമണിക്ക് മുമ്പ് 70 ശതമാനം പേരും ഉണർന്നിരുന്നു. ലോക്ഡൗൺ കാലത്ത് 37 ശതമാനമായി കുറഞ്ഞു. രാത്രി ഉറങ്ങാൻ പോകുന്ന സമയം വൈകുകയും ചെയ്തു. നേരത്തേ 83 ശതമാനം പേരും രാത്രി 11 മണിക്ക് മുമ്പ് ഉറങ്ങുമായിരുന്നു.
ലോക്ഡൗണിന് ശേഷം ഇത് 45 ശതമാനമായി കുറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവിട്ടവരുണ്ട്. സർവേയിൽ പെങ്കടുത്തവരിൽ 34 ശതമാനം പേർ ദിവസവും അഞ്ചുമണിക്കൂറിലേറെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചു. വിദ്യാർഥികൾ പഠിക്കാൻ ഒരു മണിക്കൂർപോലും ചെലവഴിക്കുന്നില്ല.
സാമ്പത്തിക മേഖലക്ക് ഉത്തേജനം വേണമെന്നും ഓൺലൈൻ പഠനം കൂടുതൽ ആകർഷകമാകണമെന്നും സർവേ നടത്തിയവർ നിർദേശിക്കുന്നു. 576 പേരാണ് സർവേയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.