പാതി തുറന്നു, കരുതൽ വേണം
text_fieldsകോഴിക്കോട്: ജില്ലയിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ) അനുസരിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങൾ ക്രമീകരിച്ച് ജില്ല കലക്ടർ സാംബശിവ റാവു ഉത്തരവിറക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ടി.പി.ആർ അടിസ്ഥാനത്തിൽ എ, ബി, സി, ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചാണ് ഇളവ്. എ വിഭാഗത്തിൽ എട്ട് ശതമാനത്തിൽ താഴെ ശരാശരി ടി.പി.ആർ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. എട്ടു മുതൽ 19 ശതമാനം വരെ ടി.പി.ആർ ഉള്ളവയെ ബി വിഭാഗത്തിലും 20 മുതൽ 29 ശതമാനം വരെ സി വിഭാഗത്തിലും 30ന് മുകളിൽ ഡി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ ജില്ലയിൽ ഡി വിഭാഗം തദ്ദേശസ്ഥാപനങ്ങളില്ല. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപനകേന്ദ്രങ്ങൾ മാത്രം ഈ ദിവസങ്ങളിൽ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
എ വിഭാഗം തദ്ദേശസ്ഥാപനങ്ങൾ
ചക്കിട്ടപാറ, ചങ്ങരോത്ത്, പുറമേരി, കുറ്റ്യാടി, വാണിമേൽ, കൂരാച്ചുണ്ട്, മരുതോങ്കര, വേളം, കായണ്ണ, തലക്കുളത്തൂർ, കുന്നുമ്മൽ, നടുവണ്ണൂർ, കൂത്താളി, തിരുവള്ളൂർ, മേപ്പയ്യൂർ, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂർ, ബാലുശ്ശേരി, വില്യാപ്പള്ളി, കാവിലുംപാറ, കിഴക്കോത്ത്, നന്മണ്ട, ആയഞ്ചേരി, അത്തോളി, കൂടരഞ്ഞി, നൊച്ചാട്, എടച്ചേരി, ചെക്യാട് പഞ്ചായത്തുകൾ.
ഇളവുകളും നിയന്ത്രണവും
- എല്ലാ സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം. ബാക്കിയുള്ള ജീവനക്കാർക്ക് വർക് ഫ്രം ഹോം.
- കടകളും അക്ഷയകേന്ദ്രങ്ങൾ ഉൾപ്പെടെ രാവില ഏഴ് മണി മുതൽ വൈകീട്ട് ഏഴു മണിവരെ 50 ശതാമനം ജീവനക്കാരെ വെച്ച് തുറക്കാം.
- ടാക്സി, ഓട്ടോറിക്ഷ വാഹനങ്ങൾക്ക് സർവിസ് നടത്താം. ടാക്സികളിൽ ഡ്രൈവർ അടക്കം നാല് പേരെയും ഓട്ടോറിക്ഷകളിൽ ഡ്രൈവർ അടക്കം മൂന്ന് പേരെയും യാത്ര ചെയ്യാൻ അനുവദിക്കും.
- ബിവറേജസ് കോർപറേഷെൻറ ഔട്ട്ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്.
- ശാരീരിക അകലം പാലിച്ച് തുറസ്സായ സ്ഥലങ്ങളിൽ കായിക വിനോദങ്ങൾക്ക് അനുമതിയുണ്ട്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം.
- ഹോട്ടലുകളിലും റസ്റ്റാൻറുകളിലും രാവിലെ ഏഴ് മണിമുതൽ വൈകീട്ട് ഏഴ് വരെ പാർസൽ സംവിധാനം നടപ്പിലാക്കാവുന്നതും രാത്രി 9.30 മണിവരെ ഹോം ഡെലിവറി നടത്താവുന്നതുമാണ്.
- വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്.
ബി വിഭാഗം
കോഴിക്കോട് കോർപറേഷൻ, കൊയിലാണ്ടി, ഫറോക്ക്, പയ്യോളി, വടകര, രാമനാട്ടുകര, മുക്കം മുനിസിപ്പാലിറ്റികളും കുന്ദമംഗലം, ഒളവണ്ണ, മണിയൂർ, പുതുപ്പാടി, കാക്കൂർ, ഏറാമല, താമരശ്ശേരി, പെരുമണ്ണ, മാവൂർ, കടലുണ്ടി, ചോറോട്, നരിക്കുനി, കക്കോടി, കൊടിയത്തൂർ, തൂണേരി, ചാത്തമംഗലം, അഴിയൂർ, മടവൂർ, വളയം, ചെറുവണ്ണൂർ, ഒഞ്ചിയം, തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂർ, ചേളന്നൂർ, നാദാപുരം, ചേമഞ്ചേരി, തുറയൂർ, തിക്കോടി, അരിക്കുളം, ചെങ്ങോട്ടുകാവ്, കോടഞ്ചേരി, കായക്കൊടി, കൊടുവള്ളി, മൂടാടി, ഓമശ്ശേരി, കോട്ടൂർ, പനങ്ങാട്, ഉള്ള്യേരി, ഉണ്ണികുളം ഗ്രാമപഞ്ചായത്തുകളും
ഇളവുകളും നിയന്ത്രണവും
- എല്ലാ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ഫ്രം ഹോം.
- അവശ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ കടകളും രാവിലെ എഴ് മണി മുതൽ വൈകീട്ട് ഏഴ് മണി വരെ 50 ശതമാനം ജീവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും പ്രവർത്തിപ്പിക്കാം
- മറ്റ് വാണിജ്യസ്ഥാപനങ്ങൾ 50 ശതമാനം ജീവനക്കാരുമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം.
- അക്ഷയകേന്ദ്രങ്ങൾ എല്ലാദിവസവും രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണിവരെ തുറക്കാം.
- എല്ലാ സ്വകാര്യസ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരെ വെച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ് .
- ബിവറേജസ് കോർപറേഷെൻറ ഔട്ട്ലെറ്റുകളിൽനിന്നും ബാറ്റുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്.
- ശാരീരിക അകലം പാലിച്ച് കായികവിനോദങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താം. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം.
- ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണിവരെ പാർസൽ സംവിധാനം അനുവദിക്കും.
- വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്
സി വിഭാഗം
പെരുവയൽ, കാരശ്ശേരി ഗ്രാമപഞ്ചായത്തുകൾ.
ഇളവുകളും നിയന്ത്രണവും
- ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപനകേന്ദ്രങ്ങൾ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് എഴ് മണിവരെ മാത്രം തുറക്കാം.
- വിവാഹ പാർട്ടികൾക്കായി ടെക്സ്റ്റൈൽസ്, ജ്വല്ലറി, ചെരിപ്പ് കടകൾ തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകൾ വിൽക്കുന്ന കടകളും അവശ്യ ഉപകരണങ്ങളും വാഹനങ്ങളും അറ്റകുറ്റപ്പണി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.
- ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് മണിവരെ പാർസൽ, ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.