ലോക്സഭ തെരഞ്ഞെടുപ്പ് തയാറെടുപ്പ്: ചീഫ് ഇലക്ടറൽ ഓഫിസ് സംഘം അവലോകനത്തിനെത്തി
text_fieldsകോഴിക്കോട്: 2024 ലോക്സഭ തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ, സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ എന്നിവ അവലോകനം നടത്താൻ ചീഫ് ഇലക്ടറൽ ഓഫിസിൽനിന്നുള്ള സംഘം കലക്ടറേറ്റ് സന്ദർശിച്ച് കൂടിയാലോചന നടത്തി. അഡീഷനൽ ഇലക്ടറൽ ഓഫിസർമാരായ സി. ശർമിള, പി. കൃഷ്ണദാസൻ, ജോയന്റ് ചീഫ് ഇലക്ടറൽ ഓഫിസർ ടി. അനീഷ് എന്നിവരടങ്ങിയ സംഘമാണ് എത്തിയത്. ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ്ങിന്റെ അധ്യക്ഷത വഹിച്ചു.
2019ലെ തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കി ജില്ല ഇലക്ഷൻ മാനേജ്മെന്റ് പ്ലാൻ കലക്ടർ അവതരിപ്പിച്ചു. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം, ക്രിട്ടിക്കൽ, വൾനെറബിൾ പോളിങ് ബൂത്തുകൾ, റിട്ടേണിങ് ഓഫിസർമാരുടെ എണ്ണം, ആബ്സെന്റി വോട്ടർമാർ, തെരഞ്ഞെടുപ്പ് ചെലവ് തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.