ആദ്യദിനം കോഴിക്കോട്ട് ഒരു പത്രിക മാത്രം
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനായി ജില്ലയിൽ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക നൽകൽ ആരംഭിച്ചപ്പോൾ മത്സരിക്കാൻ ഒരാളെത്തി. കോഴിക്കോട് പാർലമെന്റ് മണ്ഡലം എസ്.യു.സി.ഐ സ്ഥാനാർഥി ഡോ. എം. ജ്യോതിരാജാണ് ആദ്യദിവസമായ വ്യാഴാഴ്ച പത്രിക നൽകിയത്.
ജില്ല കലക്ടറും വരണാധികാരിയുമായ സ്നേഹിൽ കുമാർ സിങ്ങിനാണ് ഉച്ചക്ക് 12ഓടെ പ്രവർത്തകർക്കൊപ്പമെത്തി പത്രിക നൽകിയത്. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഉപവരണാധികാരി സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്. മീണയുമാണ്. എ.ഡി.എം കെ. അജീഷാണ് വടകര മണ്ഡലത്തിന്റെ വരണാധികാരി. ഉപവരണാധികാരി വടകര ആർ.ഡി.ഒ പി. അന്‍വര്‍ സാദത്ത്.
കലക്ടറേറ്റിലാണ് ഇരു മണ്ഡങ്ങളിലേക്കുമുള്ള പത്രികകള്‍ സ്വീകരിക്കുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമർപ്പണം ഉണ്ടാകില്ല. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.