Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎണ്ണക്കമ്പനിക്കുള്ള...

എണ്ണക്കമ്പനിക്കുള്ള നിർമാണ സാമഗ്രികളുമായി ലോറി; പ്രതിഷേധവുമായി പ്രദേശവാസികൾ

text_fields
bookmark_border
എണ്ണക്കമ്പനിക്കുള്ള നിർമാണ സാമഗ്രികളുമായി ലോറി; പ്രതിഷേധവുമായി പ്രദേശവാസികൾ
cancel

എലത്തൂർ: കോർപറേഷൻ അനുമതിയില്ലാതെ നിർമാണ പ്രവർത്തനം നടത്തുന്നുവെന്നാരോപിച്ച്, നിർമാണ സാമഗ്രികളുമായെത്തിയ ലോറിക്കു മുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം. എലത്തൂർ എസ്.ബി.ഐ ബ്രാഞ്ചിനു സമീപത്തെ സ്വകാര്യ ഭൂമിയിൽ പ്രമുഖ എണ്ണക്കമ്പനിക്കു വേണ്ടിയുള്ള നിർമാണത്തിനെതിരെയാണ് കെ.എസ്.വൈ.എഫ് ജില്ല പ്രസിഡൻറ് വി.ടി. ഇഖ്ബാൽ, പ്രദേശവാസി ലാലു എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്​.

ജനവാസ മേഖലയിലാണ് നാട്ടുകാരറിയാതെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​െൻറ അനുമതിയില്ലാതെയും നിർമാണ പ്രവർത്തനം നടത്താനൊരുങ്ങുന്നതത്രെ. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് മണ്ണിടിച്ചതായും വില്ലേജ് ഓഫിസർക്ക് പരാതിയും നൽകിയിരുന്നു. നിർമാണ സാമഗ്രികൾ ഇറക്കാനുള്ള ശ്രമം തടയുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestLorryconstruction materials
Next Story