പഞ്ചായത്ത് വയലിൽ മണ്ണടിക്കുന്നതിനിടെ ലോറി മറിഞ്ഞു
text_fieldsപുതുപ്പാടി പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള ഈങ്ങാപ്പുഴ ടൗണിനോട് ചേർന്ന വയലിൽ മിനി ലോറി മറിഞ്ഞപ്പോൾ
കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള ഈങ്ങാപ്പുഴ ടൗണിനോട് ചേർന്ന വയലിൽ അനുമതിയില്ലാതെ മണ്ണടിക്കുന്നതിനിടെ മിനി ലോറി മറിഞ്ഞു. ബുധനാഴ്ചയാണ് സംഭവം.
മാലിന്യനിക്ഷേപം നടത്തുന്നതിനിടെയാണോ അധികൃതരുടെ ഒത്താശയോടെ വയൽനികത്താനുള്ള നീക്കത്തിനിടെയാണോ ലോറി മറിഞ്ഞതെന്ന വിവാദവും ഉയർന്നിട്ടുണ്ട്.
വർഷങ്ങൾക്കു മുമ്പ് പഞ്ചായത്ത് അധികവില കൊടുത്ത് വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് കേസ് നടക്കുന്ന വയലിലാണ് മണ്ണടിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ മുൻ പഞ്ചായത്ത് പ്രസിഡൻറടക്കം അന്നത്തെ ഇടതു ഭരണസമിതിയിലെ നാല് അംഗങ്ങൾക്കെതിരെയാണ് വിജിലൻസ് കോടതിയിൽ കേസ് നടക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.