കളഞ്ഞുപോയെന്ന് കരുതിയ പേഴ്‌സും രേഖകളും തപാലിൽ ഉടമയെ തേടിയെത്തി, പക്ഷെ പണമില്ല
text_fieldsകളഞ്ഞുപോയെന്ന് കരുതിയ പേഴ്‌സും രേഖകളും നാലുദിവസത്തിന് ശേഷം ഉടമസ്ഥനെ തേടി തപാലിലെത്തി. എന്നാൽ പേഴ്‌സിലുണ്ടായ 14,000 രൂപ തിരികെ കിട്ടിയില്ല. ഡിസംബർ 30-ന് നഷ്ടപ്പെട്ട രേഖകളാണ് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി പുളിക്കിൽ സാബിത്തിന് ഇന്നലെ ലഭിച്ചത്.
ചെന്നൈയിലേക്ക് പോകാൻ വേണ്ടി സാബിത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. തീവണ്ടിയിൽ കയറിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ട കാര്യമറിഞ്ഞത്. ഡ്രൈവിങ് ലൈസൻസ്, എ.ടി.എം. കാർഡ്, ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം പേഴ്‌സിലുണ്ടായിരുന്നു. തുടർന്ന് പൊലീസിൽ പരാതിയും നൽകിയിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം സാബിത്തിന്റെ മേൽവിലാസത്തിൽ നഷ്ടപ്പെട്ട രേഖകളെല്ലാം തിരികെ ലഭിച്ചത്. പേഴ്‌സ് വീണുപോയതാണോ, ആരെങ്കിലും മോഷ്ടിച്ചതാണോയെന്നൊന്നും സാബിത്തിന് വ്യക്തതയില്ല. പണം നഷ്ടപ്പെട്ടെങ്കിലും രേഖകൾ തിരികെ കിട്ടിയ ആശ്വാസത്തിലാണിയാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.