രാജകത്വമുള്ള എഴുത്തുകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള –എം. മുകുന്ദൻ
text_fieldsകോഴിക്കോട്: ജീവിതംകൊണ്ട് അരാജകവാദിയായിരുന്നെങ്കിലും എഴുത്തിൽ രാജകത്വമുള്ള കഥാകാരനായിരുന്നു പുനത്തിലെന്ന് എം. മുകുന്ദൻ. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് സാംസ്കാരികവേദിയും ഒലിവ് ബുക്സും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിൽ ഇത്രയും അച്ചടക്കമുള്ള എഴുത്തുകാർ മലയാളത്തിൽ കുറവാണ്.
എഴുത്തുകാരൻ ആഘോഷിക്കപ്പെട്ടപോലെ കുഞ്ഞബ്ദുള്ളയുടെ കൃതികൾ ആഘോഷിക്കപ്പെട്ടില്ല. എ.കെ. അബദുൽ ഹക്കീം രചിച്ച അരാജകവാദിയുടെ ആത്മഭാഷണങ്ങൾ എന്ന പുസ്തകത്തിെൻറ പ്രകാശനവും എം. മുകുന്ദൻ നിർവഹിച്ചു. ജീവിതത്തെ പിഴിഞ്ഞെടുത്താണ് പുനത്തിൽ സാഹിത്യരചന നടത്തിയതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സക്കറിയ അഭിപ്രായപ്പെട്ടു.
ഡോ.എം.കെ. മുനീറിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ് ഡോ. ഖദീജാ മുംതാസ് സംസാരിച്ചു. കെ.വി. ശശി സ്വാഗതം പറഞ്ഞു. ലിജീഷ് കുമാർ പുസ്തകപരിചയവും ഡോ.എ.കെ. അബ്ദുൽ ഹക്കീം മറുപടി പ്രസംഗവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.