മാധ്യമം ‘എജുകഫെ’ രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ; വിസ്മയക്കാഴ്ചകളുമായി രാജമൂർത്തി വിദ്യാഭ്യാസ മഹാമേളയിൽ
text_fieldsകോഴിക്കോട്: മാധ്യമം ‘എജുകഫെ’ രജിസ്ട്രേഷൻ അവസാനഘട്ടത്തിൽ. ആവേശകരമായ പ്രതികരണമാണ് വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും വന്നുകൊണ്ടിരിക്കുന്നത്. വിജ്ഞാനത്തിന്റെ മഹാമേളയിൽ വിദ്യാർഥികളെ വിസ്മയക്കാഴ്ചകൾകൊണ്ട് അമ്പരപ്പിക്കാൻ രാജമൂർത്തി വരുന്നു.
ഇന്ററാക്ടിവ് മാജിക് എന്ന നൂതന ആശയത്തെ ജനകീയമാക്കി മാറ്റി പ്രേക്ഷകരുടെ ഇഷ്ട ജാലവിദ്യക്കാരനായി മാറിയ ആളാണ് രാജമൂർത്തി. ഒരു ജാലവിദ്യക്കാരൻ എന്നതിനപ്പുറം കരിയർ മോട്ടിവേറ്റർ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മുന്നിൽ വിജ്ഞാനത്തിന്റെയും വിസ്മയത്തിന്റെയും പാഠങ്ങൾ ഒരുപോലെ പകർന്നുനൽകാൻ രാജമൂർത്തിക്ക് കഴിയുമെന്നുറപ്പ്.
എജുകഫെയുടെ മലപ്പുറം, കോഴിക്കോട്, കൊച്ചി വേദികളിൽ രാജമൂർത്തിയെത്തും. 1996 മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇന്ററാക്ടിവ് മാജിക്കിലൂടെ തന്റേതായ ഇടംകണ്ടെത്തിയ പ്രതിഭയാണ് അദ്ദേഹം. നർമവും വിജ്ഞാനവും ജാലവിദ്യയോട് കൂട്ടിച്ചേർത്ത് നടത്തുന്ന രാജമൂർത്തിയുടെ പരിപാടികൾക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്.
എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മെന്റലിസ്റ്റ് ആദി, ഡോ. മാണി പോൾ, ഡോ. സുലൈമാൻ മേൽപത്തൂർ, സി.എം. മഹ്റൂഫ്, ഉമർ അബ്ദുസ്സലാം, നിഷാദ് റാവുത്തർ തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിൽ വിദ്യാർഥികളുമായി സംവദിക്കും.
സ്വപ്നംകണ്ട കരിയർതന്നെ തെരഞ്ഞെടുത്ത് അതിൽ വിജയം കൈവരിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘സക്സസ് ചാറ്റ്’ എജുകഫെയുടെ ഭാഗമായി നടക്കും. അതുകൂടാതെ പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ടോപ്പേഴ്സ് ടോക്ക്’ സെഷനും എജുകഫെ പുതിയ സീസണിന്റെ ഭാഗമാവും.
കൂടാതെ സിജി ഒരുക്കുന്ന കരിയർ ചാറ്റ്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, കൗൺസലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷനൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ തുടങ്ങിയവയും എജുകഫെയിൽ അരങ്ങേറും.
അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുമ്പന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസലിങ്ങുമെല്ലാം എജുകഫെയിലുണ്ടാകും. 10, 11, 12, ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും, കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാം.
നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.