കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള, മാധ്യമം എജുകഫെ; ഉടൻ രജിസ്റ്റർ ചെയ്യാം
text_fieldsകോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ മാധ്യമം എജുകഫേയുടെ രജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുന്നു. പത്ത്, പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ഇനി എന്ത് കരിയർ തിരഞ്ഞെടുക്കണം എന്ന സംശയത്തിനുള്ള ഉത്തരങ്ങളുമായാണ് എജുകഫെ എത്തുന്നത്.
മലപ്പുറം പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ ഏപ്രിൽ 16, 17 തീയതികളിലും ഏപ്രിൽ 19, 20 തീയതികളിൽ കണ്ണൂർ കളക്ടറേറ്റ് ഗ്രൗണ്ടിലും 22, 23 തീയതികളിൽ കോഴിക്കോട് ബീച്ചിന് സമീപം ഇൻഡസ് ഗ്രൗണ്ടിലും മേയ് 7, 8 തീയതികളിൽ കൊച്ചി കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലും 18, 19 തീയതികളിൽ കൊല്ലത്തും എജുകഫെ അരങ്ങേറും.
വിജയകരമായ 10 വർഷം പിന്നിടുന്ന മാധ്യമം എജുകഫെ ഇത്തവണ അഞ്ച് വേദികളിലായാണ് അരങ്ങേറുന്നത്. വിവിധ പഠനമേഖലയിലെയും വിദഗ്ധരുടെ കരിയർ സെഷനുകളും സ്റ്റാളുകളും എജുകഫെയുടെ ഭാഗമായുണ്ടാകും.
ഇന്റർനാഷണൽ ലെവൽ മോട്ടേിവേഷണൽ സ്പീക്കേഴ്സിന്റെ സെഷനുകളും വൺ ടു വൺ ഇന്ററാക്ഷൻ സൗകര്യവും സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ എന്നിവയും സിജി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമെല്ലാം വിദ്യാഭ്യാസമേളയുടെ ഭാഗമായി നടക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക സെഷനുകളും എജുകഫെയിലുണ്ടാകും.
ദേശീയ, അന്തർദേശീയതലങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും കരിയർ വിദഗ്ധരും മേളയുടെ ഭാഗമാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് തുടങ്ങി സാങ്കേതിക രംഗത്തെ ഏറ്റവും നൂതന വിഷയങ്ങളുടെ നിരവധി വർക്ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുകളും എജുകഫെയുടെ ഭാഗമായി അരങ്ങേറും. അന്തർദേശീയതലത്തിൽതന്നെ പ്രശസ്തരായ ഫാക്കൽറ്റികളായിരിക്കും വിവിധ സെഷനുകൾ നയിക്കുക.
സ്റ്റാൾ, സ്പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.