Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധ്യമം ‘എജു​കഫെ’...

മാധ്യമം ‘എജു​കഫെ’ രജിസ്ട്രേഷൻ തുടരുന്നു; കരിയറിന്റെ പുത്തൻ പാഠങ്ങളുമായി മുഹമ്മദ് ഹനീഷും ആദിയുമെത്തുന്നു

text_fields
bookmark_border
educafe
cancel

കോഴിക്കോട്: നാളെയുടെ തലമുറയെ വാർത്തെടുക്കുന്ന മാധ്യമം എജു​കഫെയിലേക്ക് കരിയറിന്റെ പുത്തൻ പാഠങ്ങളുമായി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസും മെന്റലിസ്റ്റ് ആദിയുമെത്തുന്നു. പൊതുവിദ്യാഭ്യാസ രംഗത്ത് പുത്തൻ അധ്യായം രചിച്ച മുഹമ്മദ് ഹനീഷ് ഐ.എ.എസ് എജുകഫെയുടെ വേദിയിലെത്തുമ്പോൾ അത് വിദ്യാർഥികൾക്ക് സിവിൽ സർവിസിനെക്കുറിച്ചും മറ്റ് കരിയർ സാധ്യതകളെക്കുറിച്ചുമറിയാനുള്ള സുവർണാവസരംകൂടിയാകും.

മനുഷ്യമനസ്സുക​ളെ മനഃശാസ്ത്രപരമായി വിലയിരുത്തിയും പരിശോധിച്ചും വിദ്യാർഥികളുടെ മനസ്സിനെ വായിച്ചെടുത്ത് വിസ്മയിപ്പിക്കാനാണ് മെന്റലിസ്റ്റ് ആദി എത്തുന്നത്. നാളെ എന്ത് എന്ന കൺഫ്യൂഷനിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് ആത്മ പരിശോധനക്കുള്ള അവസരംകൂടിയാകും എജുകഫെ വേദി.

ഇവരെക്കൂടാതെ ഇന്ററാക്ടീവ് മാജിക് എക്സ്പർട്ടും കരിയർ മോട്ടിവേറ്ററുമായ രാജമൂർത്തി, ഇന്റർനാഷണൽ കരിയർ കൗൺസലറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ഡോ. സുലൈമാൻ മേൽപത്തൂർ, മഹ്റൂഫ് സി.എം, ചാറ്റ് ജി.പി.ടി അടക്കമുള്ള പുത്തൻ കോഴ്സുകളെ പരിചയപ്പെടുത്താൻ എഡാപ്റ്റ് സി.ഇ.ഒ ഉമർ അബ്ദുസ്സലാം, മാധ്യമലോകത്തെ വിശേഷങ്ങളും പുത്തൻ സാധ്യതകളും അവതരിപ്പിക്കാൻ മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ തുടങ്ങി നിരവധി പ്രമുഖർ എജുകഫെയിൽ വിദ്യാർഥികളുമായി സംവദിക്കും.

ഏപ്രിൽ​, മേയ് മാസങ്ങളിലായി നടക്കുന്ന എജുകഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. 10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ഈ ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ​കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാവാൻ അവസരമുണ്ടാകും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി തുടങ്ങി നാല് വേദികളിലാണ് ഇത്തവണ എജുകഫെ നടക്കുക.

മലപ്പുറത്ത് കോട്ടക്കൽ രാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 26, 27 തീയതികളിലും കോഴിക്കോട് ബീച്ചിന് സമീപം ഇന്റസ് ഗ്രൗണ്ടിൽ ഏപ്രിൽ 29, 30 തീയതികളിലുമാവും എജുകഫെ.

മേയ് 8, 9 തീയതികളിൽ കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് സമീപവും മേയ് 11, 12 തീയതികളിൽ കണ്ണൂർ കലക്ടറേറ്റ് ഗ്രൗണ്ടിലും വിദ്യാഭ്യാസമേള അരങ്ങേറും. എജുകഫെ 2023 പുതിയ സീസണിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത, നാലുവേദികളിൽനിന്നും തെരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് വീതം 20 പേർക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും.

എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മെന്റലിസ്റ്റ് ആദി, രാജമൂർത്തി, ഡോ. മാണി പോൾ, ഡോ. സുലൈമാൻ മേൽപത്തൂർ, നിഷാദ് റാവുത്തർ, ഉമർ അബ്ദുസ്സലാം, മഹ്റൂഫ് സി.എം

കൂടാതെ വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങളും സർപ്രൈസ് ഓഫറുകളും എജുകഫെയിൽ വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്. സിവിൽ സർവിസ്, മാനേജ്മെന്റ്, മെഡിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ മേഖലകളുമായി ബന്ധപ്പെട്ട കരിയർ സെഷനുകളും സ്റ്റാളുകളും കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ​​ങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ മേളയുടെ ഭാഗമായുണ്ടാകും.

സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, മോക് ടെസ്റ്റുകൾ, ടോപ്പേഴ്സ് ടോക്ക് തുടങ്ങിവയാണ് എജുകഫെയുടെ പ്രധാന പ്രത്യേകത. അന്താരാഷ്ട്ര തലത്തിൽതന്നെ ഏറെ മുൻപന്തിയിൽ നിൽക്കുന്ന സർവകലാശാലകളുടെയും കോളജുകളുടെയും സ്റ്റാളുകളും കൗൺസിലിങ്ങുമെല്ലാം എജുകഫെയെ മറ്റു വിദ്യാഭ്യാസ മേളകളിൽനിന്ന് വ്യത്യസ്തമാക്കുന്നുനൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം.

രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9645007172 എന്ന നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ്ങിനായി 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലും ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educaferegistrationMadhyamam
News Summary - madhyamam Educafe registration continues
Next Story