അടച്ചുപൂട്ടാനൊരുങ്ങി മഹിള മാൾ
text_fieldsകോഴിക്കോട്: ഏഷ്യയിൽ ആദ്യമായി സ്ത്രീകൾക്കായി മാൾ എന്ന പേരിൽ തുടങ്ങിയ മഹിള മാൾ അടച്ചുപൂട്ടുന്നു. കെട്ടിട ഉടമയുമായി ഉണ്ടാക്കിയ കരാർ മേയ് 31ന് അവസാനിക്കും. അതോടെ നടത്തിപ്പുകാരായ കുടുംബശ്രീ യൂനിറ്റി ഗ്രൂപ്പുകാർക്ക് നഷ്ടപരിഹാരം നൽകി കെട്ടിടം ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കെട്ടിട ഉടമ.
കെട്ടിടത്തിൽ മുറികള്‍ സജ്ജീകരിക്കുന്നതിനും മറ്റുമായി യൂനിറ്റി ഗ്രൂപ് പണം ചെലവഴിച്ചതായി പറയുന്നു. ആ തുകയും ചെറിയൊരു നഷ്ടപരിഹാരവും നല്കി യൂനിറ്റി ഗ്രൂപ്പുമായി ഒത്തുതീര്‍പ്പുണ്ടാക്കാനാണ് കെട്ടിട ഉടമ ശ്രമിക്കുന്നത്. അതേസമയം, മാളിലെ ഷോപ്പുടമകളോട് നഷ്ടപരിഹാരം സംബന്ധിച്ച് ആരും ചർച്ച ചെയ്തിട്ടില്ലെന്ന് ഉടമകൾ പറഞ്ഞു. ഓരോ ഷോപ്പുകൾക്കും ഇൻറീരിയർ ഒരുക്കുന്നതിനായി ഷോപ്പുടമകൾ ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്. ഒരുവർഷം പോലും നന്നായി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ തങ്ങൾക്കും നഷ്ട പരിഹാരം നൽകണമെന്നാണ് ഷോപ്പുടമകളുടെ ആവശ്യം.
2018 നവംബറിലാണ് മഹിള മാള്‍ തുടങ്ങിയത്. അഞ്ചുനില കെട്ടിടത്തില്‍ 79 മുറികളാണ് സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി അനുവദിച്ചിരുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് നല്ല നിലയില്‍ മുന്നോട്ടുപോയത്.
പിന്നീട് 30 മുറികളില്‍ മാത്രമായി കച്ചവടം ചുരുങ്ങി. കെട്ടിടത്തിന് 40 ലക്ഷം രൂപയാണ് അഡ്വാന്‍സ് നല്‍കിയിരുന്നത്. 13 ലക്ഷം രൂപയായിരുന്നു പ്രതിമാസ വാടക. കട നടത്തുന്നവര്‍ക്ക് വരുമാനം നിലച്ചതോടെ വാടക മുടങ്ങി. കഴിഞ്ഞ കോവിഡ് കാലത്ത് പല സംരംഭകരും സ്ഥലം വിട്ടു. ഇപ്പോള്‍ വൈദ്യുതിബന്ധം പോലുമില്ലാതെ അടഞ്ഞുകിടക്കുകയാണ്.കുടുംബശ്രീയുടെ സംരംഭം എന്ന നിലയിലാണ് പലരും മഹിള മാളുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നിരുന്നത്. എന്നാല്‍, യൂനിറ്റി ഗ്രൂപ് തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് ഇവിടെ സ്ഥാപനങ്ങള്‍ തുടങ്ങി നഷ്ടത്തിലായവര്‍ പറയുന്നു.സംരംഭകരും യൂനിറ്റി ഗ്രൂപ്പുമായി തര്‍ക്കം പതിവായിരുന്നു. ഈ വിഷയത്തില്‍ കേ ാര്പറേഷന് അധികൃതര്‍ തുടക്കം മുതല്‍ ഇടപെട്ടിരുന്നു. മുന്‍ കൗണ്‍സിലി െൻറ കാലത്ത് അന്നത്തെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഇടപെടുകയും വാടക എട്ടുലക്ഷമായി കുറക്കുകയും ചെയ്തിരുന്നു. എന്നിട്ടും സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ലോക്ഡൗണിനുശേഷം സെപ്റ്റംബറില്‍ തുറന്നിരുന്നുവെങ്കിലും അധികം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും മറ്റും നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പരിഹാരമൊന്നും നിര്‍ദേശിക്കപ്പെട്ടില്ല.
മാസങ്ങളോളം അടച്ചിട്ടപ്പോള്‍ മിക്ക കടകളിലെയും തുണിത്തരങ്ങളടക്കമുള്ള വ ഉപയോഗശൂന്യമായി. ഇതെല്ലാം സംരംഭകര്‍ക്ക് വലിയ തോതിലുള്ള നഷ്ടമുണ്ടാക്കി. യൂനിറ്റി ഗ്രൂപ് മഹിള മാള്‍ നടത്തിപ്പിനായി ബാങ്കില്‍നിന്ന് വായ്പയെടുത്തിരുന്നു. ഇതും ബാധ്യതയായി മാറി. കുടുംബശ്രീയും കോര്‍പറേഷനും കൈയൊഴിയുകയാണെന്ന് സ്ഥാപനങ്ങള്‍ നടത്തിയവര്‍ പറയുന്നു. എഗ്രിമെൻറ് കാലാവധി കഴിയുന്നതോടെ കെട്ടിടം ഒഴിപ്പിച്ചെടുക്കാനാണ് കെട്ടിടയുടമ ശ്രമിക്കുന്നത്. യൂനിറ്റിക്ക് 15 ലക്ഷം രൂപയോളം നഷ്ടപരിഹാരമായി നല്‍കാമെന്ന് ഉടമയുമായി കോര്പറേഷന് ധാരണയുണ്ടാക്കി എന്നാണ് അറിയുന്നത്.
അതേസമയം, മഹിളാമാൾ മൂലം ജീവിതം വഴിമുട്ടിയ സംരംഭകരുടെ കാര്യത്തിൽ തീരുമാ നമൊന്നുമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.