മഹിളാ മാൾ ഇന്ന് തുറക്കും; വാടക കുറക്കും
text_fieldsകോഴിക്കോട്: വിവാദങ്ങള്‍ക്കൊടുവില്‍ വാടക കുറച്ച് മഹിളാ മാൾ ശനിയാഴ്ച തുറക്കും. കെട്ടിട ഉടമയുമായി നടത്തിയ ചര്‍ച്ചയിലാണ് വാടക കുറക്കാൻ തീരുമാനമായത്. മാള്‍ തുറക്കാന്‍ കെട്ടിട ഉടമക്കും സംരംഭകർക്കും സമ്മതമാണെങ്കിലും വാടക അധികമാണെന്ന് ഷോപ്പുടമകള്‍ പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് കെട്ടിട ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ കെട്ടിടത്തിെൻറ വാടക കുറക്കാൻ തീരുമാനമാവുകയായിരുന്നു. നിലവില്‍ ഒരു മാസത്തേക്ക് ഉണ്ടായിരുന്ന 13 ലക്ഷം രൂപ വാടകയെന്നത് എട്ടു ലക്ഷമാക്കി കുറക്കും. കോവിഡ് പശ്ചാത്തലവും ഷോപ്പ് ഉടമകള്‍ക്ക് വന്നിട്ടുള്ള നഷ്ടവും പരിഗണിച്ചാണ് വാടക കുറക്കുന്നത്.
എന്നാല്‍ കച്ചവടം പൊതുവെ കുറഞ്ഞ സാഹചര്യത്തിലും പല ഷോപ്പുകളും പൂട്ടിയതിനാലും ഇത്രയും വലിയ തുക നല്‍കാന്‍ കഴിയില്ലെന്ന് ഷോപ്പ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. 79ഓളം ഷോപ്പുകളാണ് മാളില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 30 ഷോപ്പുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു ഷോപ്പുകള്‍ തുറക്കുന്നതിന് നടപടിയെടുക്കും.
അതേസമയം, മഹിളാ മാൾ തുറന്നു പ്രവർത്തിക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായി കടകൾ ശുചീകരിക്കാനെത്തിയ സംരംഭകരെ കാത്തുനിന്നത് കരൾ പിളരും കാഴ്ചയായിരുന്നു. ആറുമാസത്തിലേറെയായി അടച്ചുപൂട്ടിയ മാൾ തുറന്നപ്പോഴേക്കും സാധനസാമഗ്രികളെല്ലാം നശിച്ചിരുന്നു.
വിൽപനക്കുള്ള ഉൽപന്നങ്ങളെല്ലാം പൂപ്പൽ ബാധിച്ച് നശിച്ചു. ബാഗുകൾ, വസ്ത്രങ്ങൾ, ഭക്ഷണ സാമഗ്രികൾ എന്നിവെയല്ലാം പൂപ്പൽ പിടിച്ച് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. മൺപാത്രങ്ങൾ ഉൾപ്പെടെ നിലത്തുവീണ് തകർന്നിട്ടുണ്ട്. ഫാൻസി ഇനങ്ങൾ എലി കരണ്ട് നശിപ്പിച്ചു.
എല്ലാ കടകളിലും എലി നിരങ്ങി വൃത്തികേടാക്കുകയും ചെയ്തു. കടകളുടെ നിലത്തും ഷെൽഫുകളിലും എലിക്കാഷ്ഠം, ചില കടകളിൽ എലി ചത്തു കിടക്കുന്നു, മറ്റു ചില കടകളിൽ വയറിങ് വർക്കുകൾ ഉൾപ്പെെട എലി കരണ്ട് നശിപ്പിച്ചിരിക്കുന്നു. കമ്പ്യൂട്ടർ, എ.സി, പ്രിൻററുകൾ എന്നിവ ഉപയോഗിക്കാനാവാത്ത അവസ്ഥയിലായിരിക്കുന്നു. കടകളിലെ മെഷീനുകൾ പലതും തുരു െമ്പടുത്തു. പെയിൻറിങ്ങുകൾ, ക്രാഫ്റ്റ് ഇനങ്ങൾ എന്നിവയും നശിച്ചു.
ഏകദേശം നാലുലക്ഷം മുതൽ 10 ലക്ഷം രൂപവരെയാണ് കടയുടമകൾക്ക് നഷ്ടം നേരിട്ടിരിക്കുന്നതെന്ന് സംരംഭകർ പറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയതോടെ മാർച്ച് മാസത്തിലാണ് മഹിളാ മാൾ അടച്ചുപൂട്ടിയത്. മറ്റു മാളുകളെല്ലാം തുറന്നെങ്കിലും മഹിളാ മാൾ തുറക്കാൻ ശ്രമങ്ങളൊന്നും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.