മലബാർ കലാപത്തെ മതഭ്രാന്തായി കാണാനാകില്ല –സുനിൽ പി. ഇളയിടം
text_fieldsകോഴിക്കോട്: മലബാർ കലാപത്തെ മതഭ്രാന്തായി കാണാനാകില്ലെന്നും കാർഷിക അതൃപ്തിയെ സംഘടിപ്പിച്ച് ദേശീയ പ്രക്ഷോഭമാക്കുകയാണുണ്ടായതെന്നും പ്രമുഖ ഇടതു ചിന്തകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ 'സെക്കുലർ യൂത്ത് ഫെസ്റ്റ്' കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജന്മിമാർക്ക് ഭൂമിയുടെ ഉടമവസ്ഥാവകാശത്തോടൊപ്പം, കുടിയാന്മാരെ കൃഷി ഭൂമിയിൽനിന്ന് കുടിയിറക്കാനുള്ള നിയമം ബ്രിട്ടീഷുകാർ നടപ്പാക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായി. ഇതിനെ പ്രക്ഷോഭമാക്കി മാറ്റാൻ അക്കാലത്ത് കർഷകപ്രസ്ഥാനങ്ങളൊന്നുമുണ്ടായിരുന്നില്ല. മതാനുയായികൾ പ്രക്ഷോഭത്തിന് സംഘടിത രൂപമുണ്ടാക്കുകയും ദേശീയ പ്രസ്ഥാനവുമായി കൂട്ടിയിണക്കി ബ്രിട്ടീഷുകാർക്കെതിരായ പ്രക്ഷോഭമാക്കി മാറ്റുകയുമായിരുന്നു. മത നേതൃത്വത്തെ ബ്രിട്ടീഷ് സൈന്യം ആക്രമണത്തിലൂടെ ശിഥിലമാക്കിയപ്പോൾ നേതൃത്വം ഇല്ലാതാവുകയും പ്രാദേശികമായ സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്തിരിക്കാം. പക്ഷേ, അതൊരു ഹിന്ദുവിരുദ്ധ കലാപമായിരുന്നില്ല. പ്രക്ഷോഭത്തെ മതകീയമായി കാണുന്നതാണ് കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ ഭൂരിഭാഗവും ദൈവവിശ്വാസികളാകുേമ്പാൾ മതവിശ്വാസികളുടെ ധാർമികബോധവുമായി കൈകോർക്കാൻ അവിശ്വാസികൾ മടിക്കേണ്ടതില്ല. മതം കേവലം ആചാരാനുഷ്ഠാനങ്ങൾക്ക് പകരം സമൂഹബോധത്തിലധിഷ്ഠിതമാകണം. പക്ഷേ, മതം അന്യവിദ്വേഷത്തിെൻറ പ്രതീകമായി മാറുന്ന സാഹചര്യമാണിപ്പോൾ. മുസ്ലിം ക്രിക്കറ്ററെ മതത്തിെൻറ പേരിൽ അപമാനിക്കുന്നത് എന്തിെൻറ പേരിലാണ്? പാലാ ബിഷപ് നാർക്കോട്ടിക് ജിഹാദും ലവ് ജിഹാദും പറയുേമ്പാൾ മാർപാപ്പ സ്നേഹത്തെക്കുറിച്ച് പറയുന്നു. ഇതിൽ ഏതാണ് സ്വീകരിക്കേണ്ടതെന്നും ഇളയിടം ചോദിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം പി. ഷിജിത്ത് അധ്യക്ഷത വഹിച്ചു.
കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സംവിധായകൻ എം. മോഹനൻ, പി. ദേവരാജൻ, ആർ. സിദ്ധാർഥ്, കെ.വി. ലേഖ, ടി.കെ. സുമേഷ്, പിങ്കി പ്രമോദ്, എം.വി. നീതു, എൻ.കെ. അഖിലേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി വി.വസീഫ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.