ദേശീയ നൃത്തോത്സവത്തിൽ ഭരതനാട്യവുമായി മലയാളി ട്രാൻസ്െജൻഡറുകൾ
text_fieldsകോഴിക്കോട്: ദേശീയ നൃത്തോത്സവത്തിന് മിഴിവേകാൻ മലയാളി ട്രാൻസ്ജെൻഡറുകൾ. സംസ്ഥാനത്തുനിന്ന് ആദ്യമായാണ് ദേശീയ നൃത്തോത്സവത്തിൽ മൂന്നു ട്രാൻസ്ജെൻഡറുകൾ പങ്കെടുക്കുന്നത്. നൃത്തെത്ത നെഞ്ചോടു ചേർത്തുപിടിക്കുന്ന കോഴിക്കോട്ടെ സിയപവലും ആർ. നിദ്രദേവിയും സഞ്ചന ചന്ദ്രനുമാണ് നടനഭാവത്തിന് ചാരുതപകർന്ന് ഭാഷയും ദേശവും അതിരിടാത്ത 'ഭാരതനൃത്ത'ത്തിന് ചുവടുകളാടുന്നത്.
ഐഡയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഓൺലൈൻ ദേശീയ നൃത്തോത്സവത്തിലാണ് കോഴിക്കോട്ടെ ഓം ഡാൻസ് സ്കൂളിലെ നർത്തകരായ ഇവർ പങ്കെടുക്കുന്നത്. മൂന്നുപേരും ചേർന്നുള്ള പുഷ്പാഞ്ജലിയും വ്യക്തിയിനങ്ങളിൽ മൂന്നുപേരും വർണവും ചെയ്താണ് നൂറുകണക്കിന് കലാഗുരുക്കൾ കാഴ്ചക്കാരാകുന്ന രാഗഭാവതാളത്തിൽ പങ്കാളികളാകുന്നത്. ഓം സ്കൂൾ ഡയറക്ടറും നൃത്താധ്യാപകനുമായ ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആൻറണിക്കു കീഴിലാണ് മൂവരും ഭരതനാട്യം പരിശീലിക്കുന്നത്. സഞ്ചന ചന്ദ്രൻ നാലുവർഷമായി നൃത്തം പരിശീലിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് സിയ പവലും ആർ. നിദ്രദേവിയും പാദക്രിയകള് അനുസരിച്ചുള്ള അടവുകൾക്ക് തുടക്കം കുറിച്ചത്. വിനു അമ്പാടിയാണ് ഇവർക്കുള്ള നൃത്തങ്ങളുടെ ഗാനങ്ങൾ ആലപിച്ചത്.ദീപു തൃശൂരും ക്രിസ്റ്റിൻ പാലക്കാടുമാണ് രാജ്യത്തിനുപുറത്തുള്ള വേദികൾ മോഹിച്ച് നൃത്തപരിശീലനം നടത്തുന്ന ഇവരെ വേദിയിലേക്ക് അണിയിച്ചൊരുക്കുന്നത്. ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ട് നൃത്തമവതരിപ്പിക്കാൻ അവസരം നൽകണമെന്നാവശ്യെപ്പട്ട് ഇവർ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.