മജ്ജ നഷ്ടപ്പെടുന്ന മാരകരോഗം; യുവതി ചികിത്സ സഹായം തേടുന്നു
text_fieldsചേമഞ്ചേരി: മജ്ജ നഷ്ടപ്പെടുന്ന മാരകരോഗം പിടിപെട്ട യുവതി കനിവ് തേടുന്നു. തുവ്വപ്പാറ - അവിണേരി നാല് സെന്റിൽ താമസിക്കും രൂപേഷിന്റെ ഭാര്യ റിനിയാണ് (43) ചികിത്സ സഹായം തേടുന്നു. മജ്ജ നഷ്ടപ്പെടുന്ന മാരകരോഗമായ എ പ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിലാണ് ഇവർ. മജ്ജ മാറ്റിവെക്കൽ പ്രായോഗികമല്ലെന്നാണ് ഡോക്ടർ പറയുന്നത്. ഇൻജക്ഷൻ ചെയ്യൽ മാത്രമാണ് ഏക പരിഹാരം.
ഒരു ഇൻജക്ഷന് മാത്രം ഏഴര ലക്ഷം രൂപ വേണം. പാവപ്പെട്ട ഈ മത്സ്യത്തൊഴിലാളി കുടുംബത്തിന് ഭാരിച്ച സാമ്പത്തികബാധ്യതയുള്ള ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഏക ആശ്രയം. നാലു ദിവസത്തിനകം 10 ലക്ഷം രൂപയെങ്കിലും സമാഹരിക്കേണ്ടതുണ്ട്.
റിനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കണമെന്ന് ചികിത്സ സഹായ സമിതി ചെയർപേഴ്സൻ വത്സല പുല്ല്യത്ത്, കൺവീനർ ദേവദാസൻ പുളിയുള്ളതിൽ എന്നിവർ അഭ്യർഥിച്ചു. അക്കൗണ്ട് വിവരങ്ങൾ: RINI - w/o Roopesh, Kerala Gramin Bank, A/C no: 40221100250387, IFSC code: KLGB0040221, Google pay no: 9745246506, Phone no: 9745246506.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.