കോഴിക്കോട്ടെ െഎ.ടി കമ്പനിയില്‍ മാള്‍ട്ടയുടെ നിക്ഷേപം
text_fieldsകോഴിക്കോട്: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചികിത്സ സംവിധാനം വികസിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ ഐ.ടി സ്റ്റാര്‍ട്ടപ്പ് ഇൻറ്പര്പ്പിളിൽ യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ നിക്ഷേപം. മാള്‍ട്ട സര്‍ക്കാര്‍ നല്കുന്ന ഫണ്ട് ഗവേഷണത്തിനും ഉപകരണങ്ങള്‍ വാങ്ങാനും ജീവനക്കാര്‍ക്ക് വേതനം നല്‍കാനും ഉപയോഗിക്കുമെന്ന് ഇൻറ്പര്പ്പിള് സ്ഥാപകനും സി.ഇ.ഒയുമായ ശാഹിര്‍ കുങ്ങഞ്ചേരി പറഞ്ഞു.
ഹെല്‍ത്ത് കെയര്‍ രംഗത്ത് നിര്‍മിതബുദ്ധി സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇൻറ്പര്പ്പിള് വികസിപ്പിച്ച ഫെലിക്സാകെയര്‍ എന്ന ചികിത്സ സഹായ സോഫ്റ്റ്വേറിനാണ് മാള്‍ട്ട സര്‍ക്കാറിെൻറ അംഗീകാരം ലഭിച്ചത്. അവിടെ സര്‍ക്കാറിനു കീഴിലുള്ള ആശുപത്രിയില്‍ ഈ സോഫ്റ്റ്വേര്‍ പരീക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ശാഹിര്‍ കൂട്ടിച്ചേർത്തു.
സ്ഥിരരോഗികളുടെ തുടര്‍ചികിത്സക്കും വീട്ടില്‍തന്നെ ചികിത്സിക്കാനും നിരന്തരം നിരീക്ഷിക്കാനും സൗകര്യമൊരുക്കുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യയാണ് ഫെലിക്സാകെയര്‍. ഇതുപയോഗിച്ച് ഡോക്ടര്‍മാർക്ക് വേഗത്തില്‍ കൃത്യമായ തീരുമാനമെടുക്കാനും രോഗികള്‍ക്ക് വരുന്ന അനാവശ്യ ചെലവുകള്‍ ഗണ്യമായി കുറക്കാനും സാധിക്കും -ശാഹിര്‍ പറഞ്ഞു. നിലവില്‍ കേരളത്തിലെ നിരവധി പാലിയേറ്റിവ് കെയര്‍ യൂനിറ്റുകള്‍ വീടുകളിലെ കിടപ്പുരോഗികള്‍ക്ക് സേവനങ്ങളെത്തിക്കാന്‍ ഈ സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്നുണ്ട്.
ബഹുരാഷ്ട്ര ഐ.ടി കമ്പനിയായ ഐ.ബി.എമ്മില്‍ ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് കോവിഡ് കാലത്താണ് ശാഹിറും സുഹൃത്തുക്കളായ ഫസല്‍ അമ്പലങ്ങാടന്‍, ഹാറൂന്‍ ഇളയിടത്ത് എന്നിവരും ചേര്‍ന്ന് കോഴിക്കോട് മുക്കം എൻ.െഎ.ടിക്കു സമീപം ഇൻറ്പര്പ്പിള് സ്ഥാപിച്ചത്. 2020 ഫെബ്രുവരിയിലായിരുന്നു തുടക്കം. 12 ജീവനക്കാരുണ്ട്. ഫസല്‍ കമ്പനി സി.ഒ.ഒയും ഹാറൂന്‍ സി.ടി.ഒയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.