Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാരക മയക്കുമരുന്നുമായി...

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
cancel
camera_alt

ഫാ​യി​സ്​

Listen to this Article

ബാ​ലു​ശ്ശേ​രി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൊ​ടു​വ​ള്ളി എ​ളേ​റ്റി​ൽ സ്വ​ദേ​ശി ക​രി​മ്പാ​പൊ​യി​ൽ ഫാ​യി​സി​നെ​യാ​ണ് (25) ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ജൂ​നി​യ​ർ എ​സ്.​ഐ അ​ഫ്സ​ലും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. പൂ​നൂ​രി​ൽ പ​ട്രോ​ളി​ങ്ങി​നി​ടെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടു​കൂ​ടി​യാ​ണ് ഫാ​യി​സി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് 4.65 ഗ്രാം ​എം.​ഡി.​എം.​എ​യും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. റെ​ന്റ് എ ​കാ​ർ ജോ​ലി​യു​ടെ മ​റ​വി​ൽ വ​ർ​ഷ​ങ്ങ​ളാ​യി പൂ​നൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു​വ​രു​ക​യാ​യി​രു​ന്ന ഫാ​യി​സി​നെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് നാ​ർ​കോ​ട്ടി​ക് സ്ക്വാ​ഡ് നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​യി​രു​ന്നു. വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വി​ല​യു​ള്ള എം.​ഡി.​എം.​എ​യാ​ണ് പ്ര​തി​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഇ​ത്ത​രം നി​ര​വ​ധി കേ​സു​ക​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ജൂ​നി​യ​ർ എ​സ്.​ഐ​യെ കൂ​ടാ​തെ സി.​പി.​ഒ സി.​എം. ബി​ജു, നി​ഖി​ൽ, ഡ്രൈ​വ​ർ ബൈ​ജു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsbalussery
News Summary - man arrested with deadly drugs
Next Story