Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണിപ്പൂർ:...

മണിപ്പൂർ: ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കണം -ആനിരാജ

text_fields
bookmark_border
annie raja
cancel
camera_alt

മ​ണി​പ്പൂ​രി​നാ​യി ഒ​ന്നി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സി.​പി.​ഐ സം​ഘ​ടി​പ്പി​ച്ച ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് ആ​നി​രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: മ​ണി​പ്പൂ​ർ ക​ലാ​പം സ്‌​പോ​ൺ​സേ​ഡ് അ​ജ​ണ്ട​യാ​ണെ​ന്നും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം പ്ര​ധാ​ന​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും സി.​പി.​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ആ​നി​രാ​ജ. സി.​പി.​ഐ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച മ​ണി​പ്പൂ​ർ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ.

സം​സ്ഥാ​ന സ​ർ​ക്കാ​റും ആ​ർ.​എ​സ്.​എ​സും സ്‌​പോ​ൺ​സേ​ഡ് ചെ​യ്ത അ​ജ​ണ്ട​യാ​ണ് മ​ണി​പ്പൂ​രി​ലേ​ത്. 2025ഓ​ടെ രാ​ജ്യ​ത്തെ ഹി​ന്ദു​രാ​ഷ്ട്ര​മാ​ക്കാ​നാ​ണ് ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട. ഗു​ജ​റാ​ത്തി​ൽ വി​ജ​യം​ക​ണ്ട ശേ​ഷം ബി​ഹാ​റി​ലും ഒ​ഡി​ഷ​യി​ലും ഝാ​ർ​ഖ​ണ്ഡി​ലു​മെ​ല്ലാം പ​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​ജ​ണ്ട. അ​തി​നൊ​പ്പം കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യ​വു​മു​ണ്ട്. ഒ​ന്നി​ച്ചു​നി​ൽ​ക്കാ​നാ​ണ് ഗോ​ത്ര-​ജാ​തി ഭേ​ദ​മെ​ന്യേ മ​ണി​പ്പൂ​രി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

അ​വ​രെ ഭി​ന്നി​പ്പി​ച്ച് ത​മ്മി​ല​ടി​പ്പി​ച്ച് നേ​ട്ടം കൊ​യ്യാ​നു​ള്ള ത​ന്ത്രം സം​സ്ഥാ​ന​ത്തെ​യും കേ​ന്ദ്ര​ത്തി​ലെ​യും ബി.​ജെ.​പി സ​ർ​ക്കാ​റി​ന്റെ അ​ജ​ണ്ട​യാ​ണ്. ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി മി​ണ്ടാ​തി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​നി​രാ​ജ ചൂ​ണ്ടി​ക്കാ​ട്ടി.

മാ​നാ​ഞ്ചി​റ ഡി.​ഡി.​ഇ ഓ​ഫി​സ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ത്യ​ൻ മൊ​കേ​രി, ടി.​വി. ബാ​ല​ൻ, പി. ​വ​സ​ന്തം, പി.​കെ. ഗോ​പി, ഖ​ദീ​ജ മും​താ​സ്, ടി.​കെ. രാ​ജ​ൻ, പി.​കെ. നാ​സ​ർ, ആ​ർ. ശ​ശി, സു​രേ​ഷ് ബാ​ബു, കെ.​പി. ബി​നൂ​പ്, സി.​കെ. ബി​ജി​ത്ത് ലാ​ൽ, ഗ​വാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annie rajaManipur Issue
News Summary - Manipur-Prime Minister should take responsibility - Annie raja
Next Story