മാപ്പിളപ്പാട്ടുകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നേടിക്കൊടുക്കാനാവണം – ഗവർണർ ശ്രീധരൻപിള്ള
text_fieldsകോഴിക്കോട് ടൗൺഹാളിൽ കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻ 45ാം വാർഷികവും ഇശൽരത്ന-വന്ദന പുരസ്കാര സമർപ്പണവും ഗോവ ഗവർണർ
അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: രാജ്യത്തെ ഏകീകരിച്ച് നിർത്തുന്നതിൽ സംഗീതത്തിന് പ്രധാനപങ്കുണ്ടെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. കേരളസ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻ 45ാം വാർഷിക ഭാഗമായി ഇശൽരത്ന-വന്ദന പുരസ്കാര സമർപ്പണം ടൗൺഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാപ്പിളപ്പാട്ടിന്റെ അടിസ്ഥാനഗുണങ്ങളെ ആധുനികതയുമായി ഇണക്കിച്ചേര്‍ക്കാന്‍ ശ്രമങ്ങളുണ്ടാവണം. മലബാറിന്റെ ഈണവും തനത് ശൈലിയുടെ വശ്യതയുമുള്ള മാപ്പിളപ്പാട്ടുകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നേടിക്കൊടുക്കാന്‍ രാഷ്ട്രീയ,സാംസ്കാരികനേതൃത്വങ്ങള് ശ്രദ്ധ വെക്കണം.
മനുഷ്യമനസ്സിനെ ആർദ്രമാക്കുന്നതിനാൽ ജാതി-മത ഭേദമന്യേ എല്ലാവരിലും ഒറ്റ വികാരമായി മാറുന്നുവെന്നും പറഞ്ഞു. നിരൂപകനും എഴുത്തുകാരനുമായ ഫൈസൽ എളേറ്റിൽ ഇശൽരത്ന പുരസ്കാരവും മലബാറിലെ പഴയകാല ഹാർമോണിയം കലാകാരനും തബലിസ്റ്റുമായ ടി.സി. കോയ വന്ദന പുരസ്കാരവും ഏറ്റുവാങ്ങി.
പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി.ടി.എ. റഹീം എം.എൽ.എ, കെ.സലീം, എം.വി. കുഞ്ഞാമു, ടി.വി. ബാലൻ, ഇ.കെ.പി. അബ്ദുൾ ലത്തീഫ്, ഡോ.കെ. മൊയ്തു, പി.വി. അബ്ദുല്ലക്കോയ, കട്ടയാട്ട് വേണുഗോപാൽ, എൻ.സി. അബൂബക്കർ, ഗാമ അസ്ലം, എം.പി. ഇമ്പിച്ചമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഡോ.കെ. കുഞ്ഞാലി അധ്യക്ഷതവഹിച്ചു. പി. ഇസ്മയിൽ സ്വാഗതവും ആർ. ജയന്ത് കുമാർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.