പുനർമൂല്യനിർണയത്തിൽ വർധിച്ച മാർക്ക് സർട്ടിഫിക്കറ്റിലില്ല
text_fieldsകോഴിക്കോട്: ഉത്തര കടലാസ് പുനർ മൂല്യനിർണയത്തിൽ മാർക്ക് ഉയർന്നിട്ടും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിന് മടി. നിശ്ചിത ഫീസടച്ച് പുനർ മൂല്യനിർണയം നടത്തിയപ്പോൾ മാർക്ക് ഉയർന്നതായി അറിയിപ്പ് ലഭിച്ചെങ്കിലും അർഹമായ മാർക്ക് രേഖപ്പെടുത്താത്ത സർട്ടിഫിക്കറ്റ് കൈയിൽ കിട്ടിയതിന്റെ അമ്പരപ്പിലാണ് ഒരുകൂട്ടം വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാർഥികൾ.ഇക്കഴിഞ്ഞ ജൂൺ 19നായിരുന്നു വി.എച്ച്.എസ്.സി പരീക്ഷയുടെ ഫലം വന്നത്. തുടർന്നാണ് വിദ്യാർഥികൾ പുനഃപരിശോധനക്ക് അപേക്ഷിച്ചത്. ആഗസ്റ്റ് രണ്ടിന് പുനഃപരിശോധനയുടെ ഫലം പുറത്തുവന്നു.
നിരവധി പേരുടെ മാർക്കിൽ വർധന ഉണ്ടായതായി ഔദ്യോഗികമായി അറിയിപ്പ് ലഭിക്കുകയും ചെയ്തതാണ്. പക്ഷേ, സെപ്റ്റംബർ ഒന്നിന് സ്കൂളുകളിൽ നിന്ന് ലഭിച്ച മാർക്ക് ലിസ്റ്റിൽ വർധിച്ച മാർക്ക് രേഖപ്പെടുത്തിയിട്ടില്ല.
മാർക്ക്‍ലിസ്റ്റിലെ ഈ അപാകത ചൂണ്ടിക്കാണിച്ചെങ്കിലും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായതയിലാണ് സ്കൂൾ അധികൃതർ. ഔദ്യോഗികമായി സംഭവിച്ച പിഴവ് തിരുത്തിക്കിട്ടാൻ ഇനിയും സമയം ഏറെ വേണ്ടിവന്നേക്കും. അപ്പോഴേക്കും ഉന്നതപഠനത്തിനുള്ള പ്രവേശനത്തിൽ പിന്തള്ളപ്പെടുമോ എന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.