മാസ്ക് നൽകാമെന്നുപറഞ്ഞ് ഒന്നരക്കോടി രൂപ തട്ടിയെടുത്തതായി പരാതി
text_fieldsകോഴിക്കോട്: വിദേശ നിർമിത മാസ്ക്, ഗ്ലൗസ് എന്നിവ നൽകാമെന്നുപറഞ്ഞ് ഒന്നരക്കോടി രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്ന് പരാതി. കരുവിശ്ശേരി സ്വദേശി അശ്വതി ഭായിയാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. ഇവർ ജോലിചെയ്യുന്ന കമ്പനിയുടെ വിദേശ ഒാഫിസിൽ കുറ്റിപ്പുറം സ്വദേശി ബന്ധപ്പെട്ട് സാധനങ്ങൾ നൽകാമെന്നുപറഞ്ഞ് 1,93 925 ഡോളർ പലതവണയായി വാങ്ങി കബളിപ്പിച്ചെന്നാണ് പരാതി.
കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടിൽ പണം നൽകാനായിരുന്നു ആവശ്യപ്പെട്ടത്. സാധനങ്ങൾ കിട്ടാതായി അന്വേഷിച്ചപ്പോൾ തട്ടിപ്പ് മനസ്സിലായെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.