Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightവാക്സിൻ ഉപയോഗശൂന്യമായ...

വാക്സിൻ ഉപയോഗശൂന്യമായ സംഭവം; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

text_fields
bookmark_border
വാക്സിൻ ഉപയോഗശൂന്യമായ സംഭവം; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
cancel

മാ​വൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ ഹെ​ൽ​ത്ത് യൂ​നി​റ്റാ​യ ചെ​റൂ​പ്പ ആ​ശു​പ​ത്രി​യി​ൽ 830 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വാ​ക്സി​നേ​ഷ​ൻ ചു​മ​ത​ല​യു​ള്ള ആ​ർ.​സി.​എ​ച്ച് ഓ​ഫി​സ​ർ ഡോ. ​മോ​ഹ​ൻ​ദാ​സ് ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

വാ​ക്സി​ൻ കൈ​കാ​ര്യം​ചെ​യ്ത​തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. റി​പ്പോ​ർ​ട്ട് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് ഉ​ട​ൻ കൈ​മാ​റും. വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​ന്ന സ​മ​യ​ത്ത് ഇ​ത്ര​യ​ധി​കം ഡോ​സ് ന​ഷ്​​ട​മാ​യ​ത് ഗൗ​ര​വ​മാ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് കാ​ണു​ന്ന​ത്. സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ പാ​ഴാ​ക്കി​യി​ട്ടി​ല്ലെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​കം ഇ​ത്ത​രം സം​ഭ​വ​മു​ണ്ടാ​യ​ത് ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.അ​തി​നാ​ൽ വീ​ഴ്ച​വ​രു​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

മാ​വൂ​ർ, പെ​രു​വ​യ​ൽ, പെ​രു​മ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച കു​ത്തി​വെ​പ്പി​ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള 830 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ക​ട്ട​പി​ടി​ച്ച് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത്. ശീ​തീ​ക​ര​ണി​യി​ലെ നി​ശ്ചി​ത താ​പ​നി​ല​യു​ള്ള അ​റ​യി​ൽ​വെ​ക്കു​ന്ന​തി​നു പ​ക​രം താ​ഴ്ന്ന താ​പ​നി​ല​യു​ള്ള ഫ്രീ​സ​റി​ൽ​വെ​ച്ച​താ​ണ് ത​ണു​ത്തു​റ​ഞ്ഞു പോ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ് മ​രു​ന്ന് ചെ​റൂ​പ്പ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഇ​ത് ഏ​റ്റു​വാ​ങ്ങി ശീ​തീ​ക​ര​ണി​യി​ൽ സൂ​ക്ഷി​ക്കാ​ൻ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ൽ.​എ​ച്ച്.​ഐ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​യ ശേ​ഷ​മാ​ണ് വാ​ക്സി​ൻ എ​ത്തി​ച്ച​ത്. ഇ​ത് വാ​ങ്ങി ശീ​തീ​ക​ര​ണി​യി​ൽ വെ​ക്കാ​ൻ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സി​നോ​ട് ഇ​വ​ർ പ​റ​ഞ്ഞി​രു​ന്നു​വ​ത്രെ. പ​രി​ച​യ​മി​ല്ലാ​തി​രു​ന്ന ന​ഴ്സ് ശീ​തീ​ക​ര​ണി​യി​ലെ അ​റ അ​ബ​ദ്ധ​ത്തി​ൽ മാ​റി​വെ​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ എ​ടു​ത്ത​പ്പോ​ഴാ​ണ് കേ​ടാ​യ​ത് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഡി.​എം.​ഒ ഓ​ഫി​സി​ൽ​നി​ന്ന് വാ​ക്സി​ൻ എ​ത്തി​ച്ചാ​ണ് ഓ​ൺ​ലൈ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത​വ​ർ​ക്ക് കു​ത്തി​വെ​ച്ച​ത്. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​യു​ള്ള വാ​ക്സി​നേ​ഷ​ൻ നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്തു.

ജീ​വ​ന​ക്കാ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ഡി.​എം.​ഒ

മാ​വൂ​ർ: ചെ​റൂ​പ്പ ആ​ശു​പ​ത്രി​യി​ൽ 830 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സം​ഭ​വ​ത്തി​ൽ വാ​ക്സി​ൻ കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വി. ​ജ​യ​ശ്രീ 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലു​ട​ൻ തു​ട​ർ ന​ട​പ​ടി​ക്ക് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റു​മെ​ന്നും ഡി.​എം.​ഒ അ​റി​യി​ച്ചു. വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഡി.​എം.​ഒ പ​റ​ഞ്ഞു.

ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ പരമ്പര

മാ​വൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ഹെ​ൽ​ത്ത് യൂ​നി​റ്റാ​യ ചെ​റൂ​പ്പ ആ​ശു​പ​ത്രി​യി​ൽ 800 ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ പ​ര​മ്പ​ര. ബി.​ജെ.​പി, മു​സ്​​ലിം യൂ​ത്ത് ലീ​ഗ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​ഘ​ട​ന​ക​ളാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. ബി.​ജെ.​പി ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. പ്ര​കാ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് പി. ​സു​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ. ​നി​ത്യാ​ന​ന്ദ​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗം കെ.​സി. വ​ത്സ​രാ​ജ്, പി. ​സു​ഗേ​ഷ്, പി. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ പ്ര​തി​ഷേ​ധം ജി​ല്ല സെ​ക്ര​ട്ട​റി ഒ.​എം. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എം. മു​ർ​ത്താ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ബീ​ബ് ചെ​റൂ​പ്പ, യു.​എ. ഗ​ഫൂ​ർ, ശാ​ക്കി​ർ പാ​റ​യി​ൽ, ഷൗ​ക്ക​ത്ത​ലി വ​ള​യ​ന്നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് വി.​എ​സ്. ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഒ.​പി. സ​മ​ദ്, സ​ജി കെ. ​മാ​വൂ​ർ, സ​ഫാ​ദ് ആ​യോ​ത്ത് , സൈ​നു​ൽ ആ​ബി​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health departmentCovshield Vaccine
News Summary - 830 DOS Covshield Vaccine Use Incidence; The health department has launched an investigation
Next Story