ബൈക്ക് മോഷണം: യുവാവ് പിടിയിൽ
text_fieldsഫാരിസ്
മാവൂർ: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. രഞ്ജിത്തിന്റെ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കൊടിയത്തൂർ പറക്കുഴി ഫാരിസിനെയാണ് (22) മാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് പ്രിൻസിപ്പൽ എസ്.ഐ അനുരാജിന്റെ നേതൃത്വത്തിൽ മാവൂർ അങ്ങാടിയിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കളവ് പോയ ബൈക്ക് സഹിതം അറസ്റ്റ് ചെയ്തത്.
മേയ് 31ന് മാവൂർ ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം നിർത്തിയിട്ടപ്പോഴാണ് പൾസർ ബൈക്ക് മോഷണം പോയത്. രഞ്ജിത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം തുടരുന്നതിനിടെയാണ് ബൈക്ക് സഹിതം യുവാവ് പിടിയിലായത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.