കീടങ്ങളെ പ്രതിരോധിക്കാൻ പൂച്ചെടികൾ നട്ട് പരീക്ഷണം
text_fieldsമാവൂർ: വിളകൾക്ക് ദോഷമായ കീടങ്ങളെയും പ്രാണികളെയും പ്രതിരോധിക്കാൻ പൂച്ചെടികൾ നട്ടുപിടിപ്പിച്ച് രാമചന്ദ്രൻ. പെരുവയൽ ഗ്രാമപഞ്ചായത്തിലെ ചെറുകുളത്തൂർ കിഴക്കുംപാടം രാമചന്ദ്രനാണ് വ്യത്യസ്ത കൃഷിരീതി പരീക്ഷിച്ച വിജയം കണ്ടത്. ശല്യക്കാരായ കീടങ്ങളെയും പ്രാണികളെയും വിളകളിൽനിന്ന് മാറ്റി പൂക്കളിലേക്ക് ആകർഷിക്കുന്ന രീതിയാണ് സ്വീകരിച്ചത്. വർഷങ്ങളായ തെൻറ ഉടമസ്ഥതയിലുള്ള അര ഏക്കറിൽ വിവിധയിനം പച്ചക്കറികളും നെല്ലും പതിവായി കൃഷി ചെയ്യാറുണ്ട്.
എന്നാൽ, കീടങ്ങളുടെയും പ്രാണികളുടെയും ശല്യം അസാധാരണമാംവിധം അധികമായതിനാൽ വിളവ് കാര്യമായി ലഭിക്കാറില്ല. തുടർന്ന് കൃഷിയിടത്തിൽ ചെറിയ തോതിൽ പൂച്ചെടികൾ നടാൻ തുടങ്ങി. ഇത് ഗുണകരമാണെന്ന് കണ്ടതിനെ തുടർന്നാണ് വിളകളോടൊപ്പം ചുറ്റും ഇടയിലും ചെണ്ടുമല്ലി ചെടികളും നട്ടത്. കൃഷി ഉദ്യോഗസ്ഥരുടെയും മറ്റു കർഷകരുടെയും നിർദേശങ്ങളും തുണയായി.
വെണ്ട, പയർ, മത്തൻ, പടവലം, എളവൻ തുടങ്ങിയ പച്ചക്കറികളും നെല്ലുമാണ് കൃഷി. പച്ചക്കറിയിൽ വിളവുണ്ടാകുേമ്പാഴേക്കും ചെടികൾ പുഷ്പിക്കും. കീടങ്ങളും പ്രാണികളും പൂക്കളിലേക്ക് ആകർഷിക്കപ്പെടുന്നതുെകാണ്ട് വിളകൾ സുരക്ഷിതമാകുന്നു. അതിനാൽ, വിളകളിൽ ഹാനികരമായ കീടനാശിനികൾ തളിക്കേണ്ടിവരുന്നില്ല എന്നതാണ് ഗുണം.
പൂക്കളും വിപണനാടിസ്ഥാനത്തിൽ കൃഷി ചെയ്യാനാണ് തീരുമാനം. വിമുക്ത ഭടനായ രാമചന്ദ്രൻ എസ്.ബി.ഐ മാനാഞ്ചിറ ശാഖയിലെ ഗാർഡാണ്. ഒഴിവുസമയം ഉപയോഗപ്പെടുത്തിയാണ് കൃഷി പരിപാലിക്കുന്നത്.ഭാര്യ പുഷ്പവല്ലിയും കൃഷിയിൽ സഹായിക്കുന്നു. ഇക്കോളജിക്കൽ എൻജിനീയറിങ് കൃഷിരീതിയാണ് എല്ലാ കൃഷിക്കും സ്വീകരിക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.