ശ്രദ്ധേയമായി 'ഹലോ, ഹലോ, ഹലാക്കിന്റെ ഔലുകഞ്ഞി'
text_fieldsമാവൂർ: ഡിജിറ്റൽ ലോകത്തിന്റെ പൊലിമകളിൽ ജീവിക്കുന്ന സമകാലീന മനുഷ്യരുടെ ദുരവസ്ഥയെ ദൃശ്യവത്കരിച്ച് അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി. നടനും സംവിധായകനും തെരുവരങ്ങിലെ കലാകാരനുമായ മാവൂർ വിജയൻ രചനയും സംവിധാനവും നിർവഹിച്ച നാടകമാണ് ശ്രദ്ധനേടിയത്.
കച്ചേരിക്കുന്ന് നന്മ റസിഡൻസ് അസോസിയേഷന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെൻററിലാണ് നാടകത്തിന്റെ പ്രഥമ അവതരണം നടന്നത്. വരും ദിവസങ്ങളിൽ നാടകം വിവിധ പ്രദേശങ്ങളിൽ അവതരിപ്പിക്കും. 'ഹലോ, ഹലോ, ഹലാക്കിന്റെ ഔലുകഞ്ഞി' എന്ന പേരിലുള്ള ഹാസ്യ ചിത്രീകരണം സമകാലിക ജീവിതത്തെ കുറിച്ച് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
മൊബൈൽ ഫോൺ ദുരുപയോഗം ഒരു തലമുറയെ എത്രകണ്ട് തലതിരിഞ്ഞതാക്കുമെന്ന് ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ ഡോക്ടർ, നഴ്സ്, അറ്റൻഡർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ ചേർന്ന് പറയുന്നതാണ് കഥ. കെ. സുബ്രമണ്യൻ, പി.ടി. വേലായുധൻ, കെ.പി. റഹീം, എൻ. ഗോപിനാഥൻ, ജ്യൂഡി പാക്സി, ഗീതാമണി, എസ്. റജി എന്നിവർ വേഷമിടുന്നു. ഷിബിൻ ലാൽ പിന്നണിയിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.