കൂളിമാട് റോഡ് തകർച്ച: മന്ത്രി റിയാസിന് മാവൂരിൽ കരിങ്കൊടി
text_fieldsമാവൂർ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ആറ് കോടി ചെലവിൽ പരിഷ്കരിച്ച കൂളിമാട്-എരഞ്ഞിമാവ് റോഡ് ദിവസങ്ങൾക്കകം തകർന്നതിലും പ്രവൃത്തിയിൽ അഴിമതി ആരോപിച്ചുമാണ് പ്രതിഷേധം.
മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ കണ്ണിപറമ്പ് റോഡിൽനിന്ന് മാവൂർ-കോഴിക്കോട് റോഡിലേക്ക് പ്രവേശിക്കുന്ന പഴയ ദീദ ടാക്കീസിനുസമീപത്തുവെച്ചാണ് കരിങ്കൊടി കാണിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് പി.ടി. അസീസ്, മാവൂർ മണ്ഡലം പ്രസിഡന്റ് ഒ.പി. സമദ്, കെ.ഇ. ഷബീർ, മുജ്തബ് ചെറൂപ്പ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.