തേനീച്ചകളുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്
text_fieldsമാവൂർ: പരുന്ത് െകാത്തിയതിനെത്തുടർന്ന് ഇളകിയ തേനീച്ചക്കൂട്ടത്തിെൻറ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. സാരമായി കുത്തേറ്റ ആറുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് 11ാംവാർഡിൽ പനങ്ങോട് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
പൈപ്പ്ലൈൻ റോഡരികിലെ മരത്തിലുണ്ടായിരുന്ന തേനീച്ചകളാണ് കൂട്ടിൽ പരുന്ത് കൊത്തിയതിനെത്തുടർന്ന് ഇളകിയതോടെ വഴിയാത്രക്കാരെയും പരിസരവാസികളെയും ആക്രമിച്ചത്. താത്തൂർ സ്വദേശികളായ മൂന്നു പേരെയാണ് ആദ്യം ആക്രമിച്ചത്. ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇതുവഴി സ്കൂട്ടറിൽ വന്ന പനങ്ങോട് അണ്ടിപ്പറ്റ് അബ്ദുൽ ലത്തീഫിനെ (45) ആക്രമിച്ചു. വാഹനം റോഡിലിട്ട് ഓടി അയൽ വീട്ടിൽ അഭയം തേടിെയങ്കിലും പിന്തുടർന്ന് കുത്തി.
സാരമായി കുത്തേറ്റതിനെത്തുടർന്ന് ബോധക്ഷയം സംഭവിച്ച ഇയാളെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
വീട്ടിലുണ്ടായിരുന്ന മുല്ലപ്പള്ളി അബ്ദുൽകരീം (50), മകൻ സഹൽ (25), മന്നിങ്ങാതൊടി സലാഹുദ്ദീൻ (22), പുളിയൻചാലിൽ മിദ്ലാജ് (18), ചെറുവാടി കണ്ണംപറമ്പിൽ അൻഷിദ് (21) എന്നിവർക്കും കുത്തേറ്റു. ഇവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുല്ലപ്പള്ളി വിഷ്ണു, കണ്ണംവള്ളി സുധീഷ് എന്നിവർക്കും കുത്തേറ്റിട്ടുണ്ട്. മുക്കത്തുനിന്ന് ഫയർ ഫോഴ്സും മാവൂർ പൊലീസും സ്ഥലത്തെത്തി. ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. വാസന്തി വിജയെൻറ നേതൃത്വത്തിൽ പൈപ്പ്ലൈൻ റോഡിൽ ഈ ഭാഗത്തൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തി.
രാത്രിയിൽ കൂട് നശിപ്പിക്കാമെന്ന് തീരുമാനിച്ചെങ്കിലും നിരന്തരമുള്ള പരുന്തിെൻറ ആക്രമണത്തിൽ വൈകീട്ടോടെ കൂട് താഴെ വീണതോടെയാണ് ഭീതി ഒഴിഞ്ഞത്. രാത്രിയോടെ ദുരന്തനിവാരണ സേനാംഗങ്ങളെത്തി കൂട് പൂർണമായി നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.