നിപ: വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിലെത്തി വിവരശേഖരണം തുടങ്ങി
text_fieldsമാവൂർ: ജില്ലയിൽ ഏതാനും വർഷത്തിനിടെ രണ്ടുതവണ നിപ സ്ഥിരീകരിക്കുകയും വവ്വാലുകളിൽ വൈറസിെൻറ ആൻറിബോഡി സാന്നിധ്യം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ വവ്വാലുകളുടെ സാന്നിധ്യം സംബന്ധിച്ച് വനം വന്യജീവി വകുപ്പ് പഠനം തുടങ്ങി. വവ്വാലുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരശേഖരണമാണ് നടക്കുന്നത്. ജില്ലയിൽ എവിടെയൊക്കെയാണ് വവ്വാലുകൾ കേന്ദ്രീകരിച്ചതെന്നും ഏതിനമാണെന്നും എത്രമാത്രമുണ്ടെന്നും ഇവ എത്രകാലമായി പ്രദേശത്തുെണ്ടന്നുമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇനിയും നിപ സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാൽ ഉപയോഗപ്പെടുത്താനാകുന്ന വിധം വനംവകുപ്പ് ഇവ സൂക്ഷിക്കും. ആവശ്യമായ സന്ദർഭങ്ങളിൽ സർക്കാറിനും വിവിധ വകുപ്പുകൾക്കും ഇവ ലഭ്യമാക്കുകയും തുടർപഠനത്തിന് വിധേയമാക്കുകയും ചെയ്യും. വനം വന്യജീവി വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് വവ്വാലുകളുടെ സാന്നിധ്യം സംബന്ധിച്ച് സർവേ നടത്തുന്നത്.
മാവൂർ തെങ്ങിലക്കടവിൽ വർഷങ്ങളായി ഉപയോഗിക്കാെത കിടക്കുന്ന കാൻസർ ആശുപത്രി കെട്ടിടത്തിലാണ് െവള്ളിയാഴ്ച പരിശോധന നടന്നത്. ഇവിടെ പതിനായിരക്കണക്കിന് ചെറിയ ഇനം വവ്വാലുകളുടെ സാന്നിധ്യമുണ്ട്. പ്രാണികളെ ഭക്ഷിക്കുന്ന വവ്വാലുകളായതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോ. അരുൺ സക്കരിയ 'മാധ്യമ'ത്തോട് പറഞ്ഞു.
ഏതാനും വവ്വാലുകളെ പിടികൂടി സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇവ വനംവകുപ്പിെൻറ വയനാട്ടിലെ ലാബിൽ പരിശോധിക്കും. അടുത്ത ദിവസങ്ങളിൽ മറ്റു പ്രദേശങ്ങളിലും പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കും. ഫോട്ടോഗ്രാഫറെ ഉപയോഗിച്ച് വവ്വാലുകളുടെയും ആവാസകേന്ദ്രങ്ങളുടെയും ചിത്രങ്ങളും പകർത്തുന്നുണ്ട്. ചേന്ദമംഗല്ലൂർ, കൊടിയത്തൂർ, കൂളിമാട് ഭാഗങ്ങളിൽനിന്നും വവ്വാലുകളെ പരിശോധനക്ക് പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.