പുഴയിലൂടെ പ്ലാസ്റ്റിക് കുപ്പികളുടെ കുത്തൊഴുക്ക്
text_fieldsമാവൂർ: പ്രളയജലത്തിൽ ചെറുപുഴയിലൂടെ ഒഴുകിവരുന്നത് ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികൾ. മുൻകാലത്തെപ്പോലെ ഇവ പെറുക്കിയെടുത്ത് പുഴ സംരക്ഷണത്തിന് ഖാദറുണ്ട്. മാവൂർ കുറ്റിക്കടവ് വളയന്നൂർ പാലക്കൽ അബ്ദുൽ ഖാദർ (71) കഴിഞ്ഞ പ്രളയങ്ങളിലെല്ലാം കുപ്പികൾ വാരിക്കൂട്ടിയിരുന്നു.
നിശ്ശബ്ദ പുഴസംരക്ഷകനാവുകയാണ് ഖാദർ. ഒരോ വാർഷവും ക്വിൻറൽകണക്കിന് കുപ്പികളാണ് ഖാദർ ശേഖരിക്കാറുള്ളത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം റീസൈക്ലിങ്ങിന് നൽകുകയാണ് ചെയ്യുക.മരംമുറി തൊഴിലാക്കിയിരുന്ന അബ്ദുൽഖാദർ പരിക്കിനെ തുടർന്ന് ജോലി ഉപേക്ഷിക്കുകയായിരുന്നു. ചെറുപുഴയുടെ തീരത്ത് താമസിക്കുന്ന ഇദ്ദേഹം മീൻപിടിത്തം പതിവാക്കിയിരുന്നു. മീൻ കുറഞ്ഞതോടെ ഇതും നിർത്തി.
കുഞ്ഞുനാൾ മുതൽ തെൻറ ജീവനാഡിയായി കണ്ട ചെറുപുഴ മാലിന്യം നിറഞ്ഞ് നശിക്കുന്നതിൽ വേദന തോന്നിയാണ് പിന്നീട് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തീരത്ത് കൂട്ടിയിടാൻ തുടങ്ങിയത്. ഇത് കൂമ്പാരമായതോടെ ചാക്കിൽ കെട്ടി ആക്രിക്കടയിലെത്തിച്ചു. തുടർന്ന് എല്ലാ വർഷവും ഇത് ശീലമാക്കുകയായിരുന്നു. മാവൂർ ഗ്രാമപഞ്ചായത്തും വിവിധ സംഘടനകളും ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.