പോക്സോ കേസ്: ആംബുലൻസ് കസ്റ്റഡിയിൽ
text_fieldsമാവൂർ: ദുരന്തനിവാരണ സേന ഡിസംബർ 29ന് മാവൂരിൽ നടത്തിയ മോക് ഡ്രിൽ കഴിഞ്ഞ് മടങ്ങുന്നതിനിടെ 15കാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിൽ ആംബുലൻസ് മാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവൂരിലെ ട്രസ്റ്റിന് കീഴിലുള്ളതാണ് ആംബുലൻസ്.
വാഹനം ഹാജരാക്കണമെന്ന് ട്രസ്റ്റ് സെക്രട്ടറിയോട് രേഖാമൂലം മാവൂർ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ട്രസ്റ്റ് പ്രതിനിധികൾ ആംബുലൻസ് സ്റ്റേഷനിൽ ഹാജരാക്കിയത്. തുടർന്ന് മാവൂർ പൊലീസ് ആംബുലൻസ് കസ്റ്റഡിയിലെടുത്തു.
പ്രതിയായ ഗ്രാമ പഞ്ചായത്ത് അംഗം ഒളിവിലാണ്. മോക് ഡ്രിൽ കഴിഞ്ഞ് മടങ്ങുമ്പോൾ കുട്ടിയെ ആംബുലൻസിലും തുടർന്ന് കാറിലും കയറ്റി ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു പരാതി. മാവൂർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. കാർ കണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.