Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2022 3:56 AM GMT Updated On
date_range 31 Dec 2022 3:56 AM GMTപോക്സോ: പഞ്ചായത്തംഗത്തിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് ലീഗ് മാർച്ച്
text_fieldsbookmark_border
മാവൂർ: മോക്ഡ്രിൽ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയനായ ഗ്രാമപഞ്ചായത്തംഗത്തിന്റെ രാജിയാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തോഫിസിലേക്ക് മാർച്ച് നടത്തി.
നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് യു.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എൻ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. ആലി ഹസ്സൻ, വി.കെ. റസാഖ്, ടി.ടി. ഖാദർ, ടി. ഉമ്മർ, സി.ടി. ഷരീഫ്, ശമീം ഊർക്കടവ്, മുനീർ മാവൂർ, ശൗക്കത്തലി വളയന്നൂർ, ഫസൽ മുഴാപാലം, അബൂബക്കർ സിദ്ധീഖ്, പി.പി. സലാം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. മുർതാസ് സ്വാഗതവും സെക്രട്ടറി ലിയാഖത്ത് അലി ഖാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story