പൊലീസിന്റെ 'ലൂമിനേറ്റർ' പദ്ധതിക്ക് തുടക്കം
text_fieldsമാവൂർ: ലഹരിക്കെതിരെ മാവൂർ പൊലീസ് നടപ്പാക്കുന്ന 'ലൂമിനേറ്റർ' പദ്ധതിയുടെ പ്രഖ്യാപനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ലഹരി വ്യാപനം തടയുന്നതിന് വാർഡ് തലത്തിൽ സേവനസന്നദ്ധരായ ആളുകളെക്കൂടി ഉൾപ്പെടുത്തി ഉണ്ടാക്കിയ സമിതികളുടെ കീഴിലാണ് പദ്ധതി.
മാവൂർ, പെരുവയൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലെ 32 വാർഡുകളിലും വാർഡ് അംഗങ്ങൾ കൺവീനറായും അതത് വാർഡിലെ സേവനസന്നദ്ധരായ അഞ്ചു സ്ത്രീകൾ ഉൾപ്പെടെ 15 പേരും മാവൂർ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും അംഗങ്ങളായാണ് സമിതി. 32 വാർഡുകളെ അഞ്ചു ക്ലസ്റ്ററുകളായി തിരിച്ച് ഓരോന്നിനും ഓരോ സബ് ഇൻസ്പെക്ടർമാർ മേൽനോട്ടം വഹിക്കും.
മാവൂർ പഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ അഡ്വ. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമീഷണർ എ. അക്ബർ മുഖ്യാതിഥിയായി. ഡെപ്യൂട്ടി പൊലീസ് കമീഷണർ ഡോ. എ. ശ്രീനിവാസ്, മാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത്ത്, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സുഹ്റാബി, നാർകോട്ടിക് അസി. കമീഷണർ പ്രകാശൻ പടന്നയിൽ, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ ഉമേഷ് എന്നിവർ സംസാരിച്ചു.
മാവൂർ എസ്.എച്ച്.ഒ കെ. വിനോദൻ പദ്ധതി വിശദീകരിച്ചു. മെഡിക്കൽ കോളജ് അസി. കമീഷണർ സുദർശൻ സ്വാഗതവും മാവൂർ സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.