മാവൂരിലും കാട്ടുപന്നിയെ വെടിെവച്ചു െകാന്നുതുടങ്ങി
text_fieldsമാവൂർ: കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ മാവൂർ പഞ്ചായത്തിലും വെടിവെച്ചുകൊന്നുതുടങ്ങി. വെള്ളിയാഴ്ച രാത്രി 11.30ഓടെ പനങ്ങോട് വയലിലിറങ്ങിയ നാലുവയസ്സുള്ള പന്നിയെ എ.കെ. ബിജുവാണ് െവടിവെച്ചത്. കാട്ടുപന്നിശല്യം രൂക്ഷമായ മാവൂരിൽ കർഷകർക്ക് ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാൻ നവംബർ 11നാണ് അനുമതി ലഭിച്ചത്.
പഞ്ചായത്ത് പരിധിയിൽ തോക്ക് ലൈസൻസുള്ള ആളില്ലാത്തതിനാൽ ചാത്തമംഗലം പഞ്ചായത്ത് പരിധിയിലുള്ള എ.കെ. ബിജുവിന് അനുമതി നൽകുകയായിരുന്നു.
അനുമതി ലഭ്യമായശേഷം ആദ്യമായാണ് മാവൂർ പഞ്ചായത്ത് പരിധിയിൽ െകാല്ലുന്നത്. 90 കിലോഗ്രാമോളം തൂക്കം വരുന്ന ആൺപന്നിയെയാണ് കൊന്നത്. രാത്രി വെടിെവച്ചെങ്കിലും ഓടിപ്പോയ പന്നിയെ ശനിയാഴ്ച രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വയലിൽ ചത്തനിലയിൽ കണ്ടെത്തിയത്.
ഒരാഴ്ചയോളമായി സ്വതന്ത്ര കർഷക സംഘത്തിെൻറ നേതൃത്വത്തിൽ കാവലിരിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ.ഷാജു, ജിതേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ. അഷ്റഫ്, സുധാകരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ജഡം പരിശോധിച്ച് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.