72ാം വയസ്സിലും കൊല്ലപ്പണിയിൽ മുഴുകി അപ്പുവേട്ടൻ
text_fieldsനന്മണ്ട: കൊല്ലപ്പുരകളിലെ ഉലയുടെയും ചുറ്റികയടിയുടെയും താളം പുതുതലമുറക്ക് അന്യമാകുമ്പോഴും അഞ്ചു പതിറ്റാണ്ടായി നന്മണ്ട 13ൽ കൊല്ലപ്പണിയിൽ മുഴുകിയിരിക്കുകയാണ് നാട്ടുകാരുടെ അപ്പുവേട്ടൻ എന്ന നടുകയറ്റിൻകര അപ്പു.
മൂർച്ച കൂട്ടാനും വായ്ത്തല പോയത് നന്നാക്കാനും കർഷകരുടെ മിത്രമായി 72ാം വയസ്സിലും പ്രായാധിക്യം മറന്ന് അപ്പുവേട്ടൻ പണിയെടുക്കുകയാണ്. പിതാവ് കല്ലിൽ രാരുവിൽനിന്നാണ് കൊല്ലപ്പണി പഠിച്ചത്. കൃഷി മുഖ്യ ജീവിതമാർഗമായിരുന്ന കാലത്ത് പണിയായുധങ്ങൾ നിർമിക്കാനും മൂർച്ച കൂട്ടാനും തിരക്കേറെയായിരുന്നു.
പുതിയ കാലത്ത് ഈ തൊഴിൽമാർഗത്തിനുതന്നെ പ്രസക്തി നഷ്ടപ്പെടുകയാണ്.
രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ മൊബൈൽ ആലകളുമായി നാടും നഗരവും കീഴടക്കുന്നതോടൊപ്പം മെഷീൻ നിർമിത പണിയായുധങ്ങളുടെ വരവും കൊല്ലപ്പണിയെ ബാധിച്ചു. ചിരട്ട അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി പോകുന്നനതും മൂർച്ച വെപ്പിക്കാനുള്ള അരം തുടങ്ങി എല്ലാറ്റിനും വിലകൂടിയതും തൊഴിലിനെ സാരമായി ബാധിച്ചുവെന്നും അപ്പുവേട്ടൻ പറയുന്നു. പുതുതലമുറ ഈ തൊഴിലിനോട് ആഭിമുഖ്യം കാണിക്കുന്നില്ലെന്നാണ് അപ്പുവേട്ടന്റെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.