പറഞ്ഞു പറഞ്ഞ് കഥയുണ്ടാക്കി കുട്ടികളുടെ സാഹിത്യ ശിൽപ്പശാല
text_fieldsമായനാട്: ഒറ്റ വരിയിൽ തുടങ്ങിയ കഥയിൽ പുതിയ വരികൾ ചേർത്തു ചേർത്ത് സംഭവബഹുലമായ കഥയുണ്ടാക്കി കുരുന്നുകൾ. അവർ, കൂട്ടുചേർന്ന് കവിതകളും രചിച്ചു. മായനാട് എ.യു.പി. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ ശിൽപ്പശാലയാണ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായത്. കഥ, കവിത, വിവർത്തനം, കഥാപ്രസംഗം, തിരക്കഥ തുടങ്ങി സാഹിത്യത്തിലെ വിവിധ മേഖലകൾ കൂട്ടുകൾക്ക് പരിചയപ്പെടുത്തി.
ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ എം.കുഞ്ഞാപ്പ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. കഥാ-കവിത ശില്പശാലയോടൊപ്പം ‘പൂപ്പൊലി’ പുഷ്പപ്രദർശനവും നടന്നു. കുട്ടികൾ കൊണ്ടുവന്ന നിരവധി പൂച്ചെടികൾ പ്രദർശിപ്പിച്ചു.
യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി. സുമേഷ് അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എം.വി. മേരി, കെ.എസ്. പ്രജിത, പി.എൻ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.പി.സുരേഷ് ബാബു സ്വാഗതവും പി.എൻ.ശ്രീഹരി നന്ദിയും പറഞ്ഞു. പരിപാടിക്ക് കെ.പി. ശ്രീജിത്ത്, ടി.പി. ബിന്ദു, എ.ജെ. അശ്വതി, എൻ.കെ. റഫീഖ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.