ഇന്ന് ചുമതലയേൽക്കും നഗരത്തിെൻറ മേയർ
text_fieldsകോഴിക്കോട്: കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 11നും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് രണ്ടു മണിക്കും നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. വരണാധികാരി കലക്ടർ സാംബശിവറാവുവിെൻറ മുമ്പാകെയാണ് ചുമതലയേൽക്കുക. സി.പി.എമ്മിലെ ഡോ. ബീന ഫിലിപ്പിനെയാണ് കോഴിക്കോടിെൻറ 27ാമത്തെ മേയറായി എൽ.ഡി.എഫ് നിശ്ചയിച്ചത്.
കോഴിക്കോടിന് അഞ്ചാം തവണയാണ് വനിത മേയർ വരുന്നത്. ഓരോ തവണ വീതം ഹൈമവതി തായാട്ടും എം.എം. പത്മാവതിയും രണ്ടു തവണ വീതം പ്രഫ. എ.കെ. പ്രേമജവും.കോണ്‍ഗ്രസ് പാര്‍ട്ടി ലീഡറായി തെരഞ്ഞെടുത്ത 12ാം വാർഡായ പാറോപ്പടിയിലെ കൗൺസിലർ കെ.സി. ശോഭിതയെയാണ് യു.ഡി.എഫ് മേയർ സ്ഥാനത്തേക്ക് ബീന ഫിലിപ്പിനെതിരെ മത്സരിപ്പിക്കുക.
69ാം വാർഡായ കാരപ്പറമ്പ് കൗൺസിലർ ബി.ജെ.പിയുടെ നവ്യ ഹരിദാസാണ് എൻ.ഡി.എക്ക് മേയറാവാൻ മത്സരിക്കുക. സി.പി.എമ്മിലെ സി.പി. മുസാഫർ അഹമ്മദിനെയാണ് ഡെപ്യൂട്ടി മേയറായി നിശ്ചയിച്ചത്. മുസഫറിനെതിരെ ജനറൽ വാർഡായ പന്നിയങ്കരയിൽനിന്ന് ജയിച്ച ലീഗ് സ്വതന്ത്ര കെ. നിർമലയാണ് യു.ഡി.എഫ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. 27ാം വാർഡായ പുതിയറയിലെ ടി. രനീഷാണ് ബി.ജെ.പിക്കുവേണ്ടി ഡെപ്യൂട്ടി മേയറാവാൻ മത്സരിക്കുക.
ടി. രനീഷ് ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍
കോഴിക്കോട്: കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സില്‍ പാര്‍ട്ടി ലീഡറായി പുതിയറയിലെ കൗണ്‍സിലറും യുവമോര്‍ച്ച ജില്ല പ്രസിഡൻറുമായ ടി. രനീഷിനെ തെരഞ്ഞെടുത്തു. ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. വി.കെ. സജീവെൻറ സാന്നിധ്യത്തില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് തീരുമാനം. കൗണ്‍സിലര്‍മാരായ നവ്യ ഹരിദാസ്, എന്‍. ശിവപ്രസാദ്, സി.എസ്. സത്യഭാമ, സരിത പറയേരി, രമ്യ സന്തോഷ്, അനുരാധ തായാട്ട് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.