മേയർകാലം കഴിഞ്ഞു; തോട്ടത്തിൽ രവീന്ദ്രൻ ഇനി ഇവിടെയൊക്കെയുണ്ടാവും
text_fieldsകോഴിേക്കാട്: സഫലമായ മേയർകാലം കഴിഞ്ഞ് തോട്ടത്തിൽ രവീന്ദ്രൻ ഇനി ജീവിതത്തിരക്കിൽ. മൂന്നു തവണ കോഴിക്കോടിെൻറ മേയർപദവി അലങ്കരിച്ച് ആത്മ സംതൃപ്തിയിൽ പടിയിറങ്ങിയ ശേഷം കൃഷിയിലും ബിസിനസിലും സജീവമാവാനുള്ള തീരുമാനത്തിലാണദ്ദേഹം.
നഗരത്തിലെ യു.കെ ശങ്കുണ്ണിറോഡിൽ തെൻറ ഉടമസ്ഥതയിലുള്ള 'വണ്ടർ ക്ലീൻ' എന്ന സ്ഥാപനത്തിൽ തെരഞ്ഞെടുപ്പ് ഫലം വന്ന പിറ്റേന്നുതന്നെ അദ്ദേഹമെത്തി.ഇനി ഇൗ സ്ഥാപനത്തിലും കൃഷിയിലുമൊക്കെ കൂടുതൽ ശ്രദ്ധ ചെലുത്തണം. കുറെ കാലമായി സ്വന്തം കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാനായില്ല. പൊതുജീവിതത്തിരക്കിനിടയിൽ ഏക്കർ കണക്കിന് ഭൂമിയാണ് വിറ്റത്. കൃഷിയും ബിസിനസും നോക്കിനടത്താനായില്ല -അദ്ദേഹം പറഞ്ഞു.
1998, 2000, 2015 കാലയളവുകളിലാണ് കോഴിേക്കാടിെൻറ മേയറാവാൻ തോട്ടത്തിൽ രവീന്ദ്രന് അവസരം ലഭിച്ചത്. ഇത്തവണ കോഴിക്കോട് കോർപറേഷനിൽ അമ്പതിലേറെ സീറ്റുകൾ നേടുമെന്ന് താൻ പറഞ്ഞിരുന്നു. തെൻറ വാർഡായ ചക്കോരത്തുകുളം ബി.ജെ.പി പിടിച്ചതിൽ അത്ഭുതമില്ല. നേരത്തേ ബി.ജെ.പിക്ക് അനുകൂല വാർഡാണത്.
37 വോട്ടിനാണ് കഴിഞ്ഞ തവണ താൻ ജയിച്ചത്. അതു തെൻറ വ്യക്തിബന്ധത്തിൽ ലഭിച്ച വോട്ടാണ്. 1998ൽ എപ്രിൽ 21 മുതൽ മേയ് 28 വരെയായിരുന്നു ഇൗ ചരിത്രനഗരത്തിെൻറ മേയറാവാൻ തോട്ടത്തിൽ രവീന്ദ്രന് അവസരം ലഭിച്ചത്. അന്ന് മേയറായിരുന്ന എ.കെ. പ്രേമജം പാർലമെൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയപ്പോഴായിരുന്നു അത്.
പിന്നീട് 2000 മുതൽ 2005 വരെ മേയറായി. 2015 ൽ വി.കെ.സി. മമ്മദ് കോയയാണ് മേയറായത്. വി.കെ.സി നിയമസഭയിലേക്ക് മത്സരിച്ചതോടെ വീണ്ടും മേയർ പദവി തോട്ടത്തിലിനെ തേടിയെത്തി. കോഴിക്കോടിെൻറ സൗമ്യമുഖമായാണ് രവീന്ദ്രൻ വിശേഷിപ്പിക്കപ്പെട്ടത്.
സഭ എത്ര പ്രക്ഷുബ്ധമാവുേമ്പാഴും മേയറുടെ വാക്കുകളിൽ പ്രതിപക്ഷവും വീണുപോവും. കൃത്യനിഷ്ഠയുടെയും ഉദാഹരണമായിരുന്നു. നഗരത്തിലെ ഏതു പരിപാടിക്കും കൃത്യസമയത്ത് അദ്ദേഹമെത്തും. കലാ-സാംസ്കാരിക കൂട്ടായ്മകളിൽ സംഘാടകനായും ഭാരവാഹിയായും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.