എം.ഡി.എഫ് കരിപ്പൂര്‍ വിമാനാപകട ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു
text_fieldsകോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിൽപെട്ടവര്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി മലബാര്‍ െഡവലപ്‌മെൻറ് ഫോറത്തിെൻറ നേതൃത്വത്തിൽ കരിപ്പൂര്‍ വിമാനാപകട ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. ഭാരവാഹികൾ: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.കെ. രാഘവന്‍ എം.പി, എളമരം കരീം എം.പി, യു.എ. നസീര്‍ (രക്ഷാ.), ടി.വി. ഇബ്രാഹിം എം.എൽ.എ (ചെയര്‍.), എസ്.എ. അബൂബക്കര്‍ (വര്‍ക്കിങ് ചെയർ.), റഫീഖ് എരോത്ത്, റഷീദ് നാദാപുരം, കെ. പ്രജീഷ്, അബ്ദുറഹീം വയനാട് (വൈസ് ചെയര്‍.), ആഷിഖ് പെരുമ്പാൾ ചങ്ങരംകുളം (ജന. കണ്‍.), ഒ.കെ. മന്‍സൂര്‍ ബേപ്പൂർ (ചീഫ് കോ ഒാഡി.).
പ്രസിഡൻറ് എസ്.എ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ യു.എ. നസീര്‍ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹീം എം.എല്‍.എ, സഹദ് പുറക്കാട്, പി.വി. സന്തോഷ് വടകര, ഹാരിസ് കോസ്‌മോസ്, അന്‍സാരി കണ്ണൂര്‍ തുടങ്ങിയവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി മോഡറേറ്ററായിരുന്നു. ഒ.കെ. മന്‍സൂര്‍ സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.