Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.ഡി.എം.എ: രണ്ടുപേർ...

എം.ഡി.എം.എ: രണ്ടുപേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എ: രണ്ടുപേർ പിടിയിൽ
cancel

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ ഹോ​ട്ട​ൽ മു​റി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി. 29.30 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ന​ല്ല​ളം സ്വ​ദേ​ശി​ക​ളാ​യ മാ​ളി​യേ​ക്ക​ൽ പ​റ​മ്പ് ത​റോ​പ്പ​ടി ഹൗ​സി​ൽ അ​ബ്ദു​ൽ റൗ​ഫ് (29), നി​റം​നി​ല​വ​യ​ൽ കെ.​ടി. ഹൗ​സി​ൽ മു​ഹ​മ്മ​ദ് ദി​ൽ​ഷാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും വി.​ആ​ർ. അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ്ചെ​യ്ത​ത്.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ല​ഹ​രി മരുന്ന് ന​ൽ​കു​ന്ന സം​ഘ​ത്തെ ഹൈ​ലൈ​റ്റ് മാ​ളി​ന്റെ പ​രി​സ​ര​ത്തു​ള്ള ഹോ​ട്ട​ലിൽ​നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 26,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വീ​ട്ടി​ൽ​നി​ന്ന് ആ​ശാ​രി​പ്പ​ണി​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് രാ​വി​ലെ ഇ​റ​ങ്ങു​ന്ന റൗ​ഫ് ലോ​ഡ്ജു​ക​ളി​ൽ മു​റി​യെ​ടു​ത്ത് ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തു​ക​യും വി​ൽ​പ​ന ക​ഴി​ഞ്ഞാ​ൽ വൈ​കീ​ട്ട് ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ച് പോ​കു​ന്ന പോ​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​ണ് പ​തി​വ്. അ​ടു​ത്തി​ടെ ഗ​ൾ​ഫി​ൽ​നി​ന്നും വ​ന്ന റൗ​ഫി​ന്റെ സു​ഹൃ​ത്താ​യ ദി​ൽ​ഷാ​ദി​നെ ഗ​ൾ​ഫി​ലേ​തി​നേ​ക്കാ​ൾ വ​രു​മാ​നം ഇ​വി​ടെ ഉ​ണ്ടാ​ക്കാം എ​ന്ന് പ​റ​ഞ്ഞ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ൽ പ​ങ്കാ​ളി​യാ​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് ഇ​ട​യേ​ട​ത്ത്, എ.​എ​സ്.​ഐ അ​ബ്ദു​റ​ഹ്മാ​ൻ, കെ. ​അ​ഖി​ലേ​ഷ്, അ​നീ​ഷ് മൂ​സേ​ൻ​വീ​ട്, ജി​നേ​ഷ് ചൂ​ലൂ​ർ, സു​നോ​ജ് കാ​ര​യി​ൽ, അ​ർ​ജു​ൻ അ​ജി​ത്ത്, പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ പ്ര​ബീ​ഷ്, ര​ഞ്ജി​ത്ത്, സു​ബീ​ഷ്, ജ്യോ​തി​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAarrestedkozhikode News
Next Story